കോട്ടയം ജില്ലാ കളക്ടര്‍ സി.എ ലതയ്ക്ക് റവന്യൂ വകുപ്പ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍ കി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് എ.ഡി.എം കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ശാന്തി എലിസബത്ത് തോമസ് ചടങ്ങില്‍ അദ്ധ്യ ക്ഷത വഹിച്ചു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹകരണം ജില്ലാ കളക്ടര്‍ മറുപടി പ്രസംഗ ത്തില്‍ അനുസ്മരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വി. രാജാദാസ്, ഫിനാന്‍സ് ഓഫീ സര്‍ റെയ്ച്ചല്‍ ജോര്‍ജ്ജ്, എസ്.എസ് ഇന്‍സ്പെക്ഷന്‍ ബീബാസ്, ജൂനിയര്‍ സൂപ്രണ്ട് ബിനുമോന്‍, ഹുസൂര്‍ ശിരസ്തദാര്‍ മുഹമ്മദ് ഷാഫി, എം. നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.