എരുമേലി : സമ്പൂർണ സാക്ഷരതായജ്ഞത്തിൻറ്റെ ഭാഗമായി വിവരശേഖരണത്തി ൻറ്റെ ജില്ലാതല ഉത്ഘാടനം എരുമേലിലെ വാഴക്കാല ലക്ഷം വീട് കോളനിയിൽ നട ന്നു. ജില്ലയിൽ നിരക്ഷരർ ഏറെയുളളത് എരുമേലി പഞ്ചായത്തിലാണെന്ന സർവെ റിപ്പോർട്ടിനെ തുടർന്നാണ് ജില്ലയിൽ ആദ്യ സമ്പൂർണ സാക്ഷരതാ സർവെയുടെ തുട ക്കം എരുമേലിയിൽ ആരംഭിച്ചതെന്ന് അധികൃതർ പറഞ്ഞു. എല്ലാ ജില്ലകളിലും നിര ക്ഷരരുടെ എണ്ണം കൂടുതലുളള പഞ്ചായത്തിലാണ് പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം നടത്തി സർവെ ആരംഭിക്കുന്നത്.
എരുമേലി ഗ്രാമപഞ്ചായത്തിൽ 23 വാർഡുകളിലായി 11000 ൽ പരം വീടുകളാണുളള ത്. ഇത്രയും വീടുകളിൽ കുടുംബശ്രീ പ്രവർത്തകർ നേരിട്ടെത്തി ഒൻപതിനകം വിവര ശേഖരണം പൂർത്തിയാക്കും. ഓരോ വാർഡുകളിലും50 വീടുകൾക്ക് പത്തുപേരടങ്ങു ന്ന സ്ക്വാഡുകളാണ് സർവെ നടത്തുക. സർവെയിൽ കുടുംബാഗങ്ങളുടെ വിദ്യാഭ്യാസ വും പ്രായവും ഉൾപ്പടെ വിവിധ വിവരങ്ങൾ ശേഖരിക്കും. എഴുത്തും വായനയും അറിയില്ലാത്തവരുടെയും വിദ്യാഭ്യാസം കുറവായവരുടെയും പട്ടിക സർവെക്ക് ശേ ഷം തയ്യാറാക്കി തുടർന്ന് പരിശീലനം ലഭിച്ചവരെ നിയോഗിച്ച് പ്രത്യേകമായി ക്ലാസു കൾ സംഘടിപ്പിച്ച് സാക്ഷരരാക്കുകയും പൊതുവിജ്ഞാനം പകരുകയുമാണ് ലക്ഷ്യം.
തുടർന്ന് ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ നിരക്ഷരരെ കണ്ടെത്തി സാക്ഷരതാ പഠന ക്ലാസുകൾ ആരംഭിക്കും. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ സമ്പൂർണ സാക്ഷര തയിലെത്തിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. എരുമേലിയിൽ 23 വാർഡുക ളിലുമായി സർവെക്കായി 23000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. വാഴക്കാലയിൽ ഭവന സന്ദർശനം നടത്തി സർവെയുടെ ജില്ലാതല ഉത്ഘാടനം ഗ്രാമപ ഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ നിർവഹിച്ചു.
ജില്ലാ സാക്ഷരതാ വിഭാഗം കോർഡിനേറ്റർ അബ്ദുൽ കരീം, പഞ്ചായത്തംഗങ്ങളായ അന്നമ്മ ജെയിംസ്, ജോളി ഫിലിപ്പ്, ബ്ലോക്ക് പ്രേരകുമാരായ സീന, സന്തോഷ്, പഞ്ചായത്ത് പ്രേരകുമാരായ പി കെ റസാക്ക്, എൻ എം റസാക്ക്, കെ ഡി പ്രേമാനന്ദ്, കുടുംബശ്രീ ചെയർപെഴ്സൺ രമണി ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.