കാഞ്ഞിരപ്പള്ളി: ദുരിതങ്ങൾ മാത്രമുള്ള ഒരു കുടുംബം. ജനിച്ച നാൾ മുതൽ ഇന്ന് വ രെ 18 വർഷമായി അരയ്ക്ക് താഴോട്ട് ചലനശേഷിയില്ലാതെ കിടക്കുന്ന മകൻ, ഹൃദ യത്തിൽ ദ്വാരവുമായി ചികിത്സയിൽ കഴിയുന്ന അമ്മ ആൻസി, ആസ്മ രോഗിയായ അച്ഛൻ. അഞ്ചിലിപ്പ മണ്ണാർക്കയം തെക്കേൽ ബിജുവിന്റെ കുടുംബത്തിലാണ് ദുരന്ത ങ്ങൾ വിട്ടുമാറാതെയുള്ളത്. ബിജുവിന്റെ മകൻ 18 വയസുകാരനായ ജിഷ്ണുവിന് ജന്മനാ കാലുകൾക്ക് ചലന ശേഷിയില്ല.

മല മൂത്ര വിസർജ്ജനം നിയന്ത്രണമില്ലാതെ പോകുന്നു. ഒരേ കിടപ്പു കിടന്ന് ശരീരത്തിന്റെ പലഭാഗങ്ങളിലും പൊട്ടി വ്രണങ്ങളായിരിക്കുകയാണ്. മൂത്രത്തിൽ പഴുപ്പും പതിവായി വൃക്കയിൽ നീരുണ്ടായി വൃക്കയ്ക്കും കേടുണ്ടായ നിലയിലാണിപ്പോൾ. ആസ്മ രോഗിയായ ബിജു ആക്രി കച്ചവടം നടത്തിയാണ് കുടുംബം നോക്കുന്നത്. ജിഷ്ണുവിന്റെ ചികിത്സയ്ക്കായി കടം വാങ്ങി നിലവിൽ കിടപ്പാടം വരെ നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്.

മൂന്ന് ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്കായി ആവശ്യമായി വരുന്നത്. ഇത് വരെ മുന്ന് ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന ജിഷ്ണുവിന് പണം കെട്ടിവെച്ചെങ്കിൽ മാത്രമെ ചികിത്സ തുടരാനാകു. തനി യെ ഉണ്ടാകുന്ന മല മൂത്ര വിസർജ്ജനം നിയന്ത്രിക്കുന്നതിനും കാലുകൾക്ക് ചനലശേഷി ക്കുമായുള്ള ശസ്ത്രക്രിയക്കായി പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഈ കുടുംബം. ആറാം ക്ലാസ് വരെ ജിഷ്ണു പഠിച്ചിരുന്നു. ഇളയ സഹോദരൻ സെന്റ് ഇഫ്രോസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഒരു നേരത്തെ ആഹാരത്തിനും മകന്റെ വിദ്യാഭ്യാസ ചിലവുകൾക്കുമായി കഷ്ടപ്പെടു ന്ന ബിജുവും കുടുംബവും എന്തു ചെയ്യണമെന്ന് അറിയാതെ നിസ്സഹായരായി സുമന സ്സുകളുടെ സഹായം തേടുകയാണ്. ജിഷ്ണുവിനെയും കുടുംബത്തെയും സഹായിക്കാ ൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം. അച്ഛൻ ബിജു ഭാസ്‌കന്റെ പേരിൽ കേരള ഗ്രാമീൺ ബാങ്കിലെ അക്കൗണ്ട് നമ്പർ- 40546100005847. ഐ.എഫ്.എസ.്‌സി കോഡ്- കെ.എൽ.ജി.ബി 0040546. ഫോൺ- 8157930982.