എരുമേലി : പതിറ്റാണ്ടുകളായി ഞായർ ദിനത്തിൽ നടത്തുന്ന മുക്കൂട്ടു തറയിലെ ചന്തയ്ക്ക് ഇനി മാറ്റമില്ല. ചന്ത ഞായർ ദിവസം മതിയെന്ന് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേനെ തീരുമാനിച്ചു.ആയിരത്തോളം നാട്ടുകാരുടെ ഒപ്പുകൾ ശേഖരിച്ച് ചന്തക്കായി ഡിവൈഎഫ്ഐ നടത്തി യ സമരം ഇതോടെ പൂർണ വിജയമായി. അതേസമയം ഞായർ ദിനത്തി ൽ കടകളടച്ച് അവധിയെടുക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാ പാ രി സംഘടനാ ഭാരവാഹികൾ പറയുന്നു.erumely-grama-panchayath-3-copy
എല്ലായിടത്തുമെന്ന പോലെ മുക്കൂട്ടുതറയിലും ഞായർ പൊതു അവധി യാക്കണമെന്നും ചന്ത ശനിയാഴ്ചയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട് വ്യാപാരിസംഘടനകൾ പഞ്ചായത്തധികൃതർക്ക് കത്ത് നൽകിയതോടെ യാണ് വിവാദമായ സംഭവവികാസങ്ങളുടെ തുടക്കം. അതുവരെ തിങ്കൾ അവധിയാക്കിയിരുന്ന വ്യാപാരികൾ അടുത്ത മാസം രണ്ട് മുതൽ ഞായ ർ അവധിയാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് സിപിഎം, സിപിഐ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.erumely-grama-panchayath-copy
ഡിവൈഎഫ്ഐ നടത്തിയ ഒപ്പുശേഖരണം ചന്ത ഞായർ മതിയെന്ന ജനാഭിപ്രായം വ്യക്തമാക്കിയതോടെയാണ് ഇതംഗീകരീച്ച് പഞ്ചായത്ത് തീരുമാനം അറിയിച്ചിരിക്കുന്നത്. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാന ത്തെ ഡിവൈഎഫ്ഐ മുക്കൂട്ടുതറ മേഖലാ കമ്മറ്റി സ്വാഗതം ചെയ്തു. അതേ സമയം ചന്തക്ക് പ്രവർത്തിക്കാൻ സ്ഥലമില്ലാത്തത് കമ്മറ്റിയിൽ ചർച്ചയായില്ല. പാതയോരത്താണ് ചന്തയുടെ പ്രവർത്തനം.