മണങ്ങല്ലൂർ: ഇന്ത്യയിൽ ജനാധിപത്യ മതേതര മൂല്യങ്ങൾസംരക്ഷിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളുവെന്ന് എ ഐ സി സി അംഗം രാജ് മോഹൻ ഉണ്ണിത്താൻ അഭി പ്രായപ്പെട്ടു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോൺസ് 44 ാം നമ്പർ ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ മോഡിയും കേരളത്തിൽ പിണറായിയും സ്വന്തം അജണ്ടകളാണ് നടപ്പിലാ ക്കുന്നതെന്നും ഇത് അഗീകരിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. ബൂത്ത്പ്രസിഡ ന്റ് കെ.കെ.ബാബുവിന്റെ അധ്യക്ഷതയിൽ കെ.സി.സി.സെക്രട്ടറി നാട്ടകം സുരേഷ്, മുൻ ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി, ഡി.സി.സി.  വൈസ് പ്രസിഡന്റ് കെ.സി.നായർ, ജനറൽസെക്രട്ടറിമാരായപി.എ. ഷമീർ, റോണി കെ.ബേബി, ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്,  ജമാൽ പാറയ്.ക്കൽ, ഒ.എം.ഷാജി, ഷെജി പാറയ്ക്കൽ.സക്കീർ കട്ടുപ്പാറ, നാസർ പനച്ചിയിൽ, മാത്യു കുളങ്ങര, യു. അബ്ദുൽഅസീസ്, പി.എച്ച് നവാസ്, നായിഫ് ഫൈസി, കെ.എസ്.ഷിനാസ്,സെബാസ്റ്റ്യൻ ചെമ്മരപ്പളളി, പി.സി.മാത്യു, ബിനു പാനാപള്ളി, ജോയി മുളയ്ക്കൽ, വി.കെ രാധാകൃഷ്ണൻ ,എം.എം ചാക്കോ, ജോസഫ് എഴു പ്ലാക്കൽ, ജോസഫ് തെക്കേക്കര, എന്നിവർ പ്രസംഗിച്ചു.