കാഞ്ഞിരപ്പള്ളി: കേരള റവന്യു ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വ ത്തിൽ ജനസൗഹൃദസദസ് മിനി സിവിൽ സ്‌റ്റേഷനിൽ നടത്തി. സർക്കാർ ഓഫീസുകൾ പൊതുജനത്തിന് ഗുണകരമായി പ്രയോജനപ്പെടുത്തുന്നതാക്കി മാറ്റണമെന്ന സന്ദേശവു മായിട്ടാണ് ജനസൗഹൃദ സദസ് നടത്തിയത്. അമിത ജോലിഭാരം എടുത്ത് കളയുകയും സുതാര്യമായ സേവനം നൽകുന്നതിനായി റവന്യു വകുപ്പിന് കൂടുതൽ സ്വതന്ത്ര്യം നൽകു കയും ചെയ്യണമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെ.ആർ.ഡി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എ. സുരേഷ് കുമാർ പറഞ്ഞു.

സമീപ കാലത്ത് റവന്യു വകുപ്പിനെക്കുറിച്ചുണ്ടായ പരാതികൾ വകുപ്പിന്, പൊതുജന ങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ മാറ്റങ്ങൾ സൃഷ്ടിച്ച് പൊതുജനത്തിന് ഗുണകരമായി വകുപ്പിനെ ഉപയോഗപ്പെടു ത്തുന്ന തിനായി മാറ്റിയെടുക്കുകയുമാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്. ജോയിന്റ് കൗൺ സിൽ ജോയിന്റ് സെക്രട്ടറി എൻ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

കെ.ആർ.ഡി.എസ്.എ സെക്രട്ടറിയേറ്റ് അംഗം എസ്.പി സുരേഷ് വിഷയം അവതരിപ്പി ച്ചു. പി.കെ ഗോപി, ടി.കെ ജയൻ, പി.ഡി മനോജ്, ഫൈസൽ ബഷീർ, എ. ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.