കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലെ മോർച്ചറി സംവീധാനം തകരാറിയിട്ട് മാസ ങ്ങൾ കഴിഞ്ഞു. ശീതികരണ സംവിധാനത്തിലെ തകരാറാണ് മോർച്ചറി പ്രവർത്തനര ഹിതമാകാൻ കാരണം. മോർച്ചറിയിലെ ഫ്രീസറുകളിലേയ്ക്കുള്ള വൈദ്യുതി വയറു കൾ എലി കരണ്ടതാണ് തകറിലാകാൻ കാരണമെന്ന് അധികൃതർ പറയുന്നു. നാല് മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ സൗകര്യമുള്ളതാണ് ജനറൽ ആശുപത്രിയിലെ മോ ർച്ചറി. മലയോര മേഖലകളിലെ പാവപ്പെട്ട ജനങ്ങളാണ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയെ കൂടുതലായും ആസ്രയിക്കുന്നത്.

മോർച്ചറി പ്രവർത്തന രഹിതമായതോടെ വലിയ തുക മുടക്കി സ്വകാര്യ ആശുപത്രി കളിലെ മോർച്ചറിയെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. നിലവിൽ മോർച്ചറി പ്രവ ർത്തിക്കുന്നത് എച്ച്.എം.സിയുടെ കീഴിലാണ്. കേടുപാടുകൾ തീർക്കുന്നതിനും മറ്റും എച്ച്.എം.സി യുടെ തീരുമാന പ്രകാരമേ സാധിക്കുകയുള്ളുവെന്ന് ആശുപത്രി അധി കൃതർ പറയുന്നു. മോർച്ചറി തകരാറും സാങ്കേതിക നടപടി ക്രമങ്ങളും തടസമായപ്പോൾ ഞായറാഴ്ച്ച ആശുപത്രിയിലെത്തിച്ചയാളുടെ മൃതദേഹം അനാഥമായി കിടന്നത് മണിക്കൂറുകളാ ണ്. വിഷം ഉള്ളിൽ ചെന്ന് മരിച്ച എലപ്പാറ സ്വദേശി ദിവ്യാഭവനിൽ രവിയുടെ മൃത ദേഹമാണ് സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നര മണിക്കൂർ വൈകിയത്.

മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ പോലീസിന്റെ കത്ത് ലഭിക്കാൻ വൈകിയതും, വൈകി ലഭിച്ച കത്തിൽ ആവശ്യമായ രേഖകളും വിവരങ്ങളും ഇല്ലെന്ന പേരിൽ ഡോക്ടർമാർ തിരിച്ചു നൽകിയതുമാണ് മൃതദേഹം മാറ്റാൻ മണിക്കൂറുകൾ വൈകിയതിന് കാരണം.