കാഞ്ഞിരപ്പള്ളി : 1985ല്‍ ഇടുക്കി ജില്ലയിലെ അഴുത ബ്ലോക്കില്‍ വി.ഇ.ഒ. ആയി സര്‍ ക്കാര്‍ ജോലിയില്‍ പ്രവേശിച്ച കെ. എസ്. ബാബു എന്ന ‘ജനകീയ സര്‍ക്കാര്‍ ഉദ്യോഗ സ്ഥന്‍’ നീണ്ട 32 വര്‍ഷവും 08 മാസത്തിനുശേഷം സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും പടി യിറങ്ങുന്നു. കേരളത്തിലെ പിന്നോക്ക ജില്ലകളായ പാലക്കാട്, കാസര്‍കോട്, ഇടുക്കി യും കൂടാതെ കണ്ണൂര്‍, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, കോട്ടയം അടക്കം 08 ജില്ല കളിലായി സുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു.

1985ല്‍ അഴുത ബ്ലോക്കില്‍ വി.ഇ.ഒ. ആയും, 1990ല്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ വി. ഇ. ഒ. ആയും, 1997ല്‍ പറവൂര്‍ ബ്ലോക്കില്‍ വി.ഇ.ഒ. ആയും, 2001ല്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ജി.ഇ.ഒ. ആയും, 2005ല്‍ മല്ലപ്പള്ളി ബ്ലോക്കില്‍ ജി.ഇ.ഒ. ആയും, 2006ല്‍ അട്ടപ്പാടിയില്‍ ജി.ഇ.ഒ. ആയും, 2007ല്‍ റാന്നി ബ്ലോക്കില്‍ ജോയിന്റ് ബി.ഡി.ഒ. ആ യും, 2010ല്‍ കൊടുങ്ങല്ലൂര്‍ ബി.ഡി.ഒ. ആയും, 2010ല്‍ കല്ലാശ്ശേരി ബി.ഡി.ഒ. ആയും, 2010ല്‍ പരപ്പ ബി.ഡി.ഒ. ആയും, 2011ല്‍ പയ്യന്നൂര്‍ ബി.ഡി.ഒ. ആയും, 2011ല്‍ റാന്നി ബി.ഡി.ഒ. ആയും, 2014 മുതല്‍ 2017 വരെ കാഞ്ഞിരപ്പള്ളി ബി.ഡി.ഒ. ആയും, നീണ്ട 32 വര്‍ഷവും 08 മാസവും സേവനം ചെയ്തു. കാഞ്ഞിരപ്പള്ളിയില്‍ മാത്രം നീണ്ട 14 വര്‍ഷം സേവനം ചെയ്തതിനു ശേഷമാണ് ഈ സേവകന്‍ പടിയിറങ്ങുന്നത്.

എന്നും പ്രിയങ്കരനായ ഈ ജനകീയ ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനം എന്നും മാതൃകാ പരമാണ്. തന്റെ മേശയില്‍ ഫയലുകള്‍ കുന്നുകൂടുന്ന അവസ്ഥ ഇല്ല എന്ന് എപ്പോഴും ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടാതെ ഒരു സര്‍ട്ടിഫിക്കറ്റിനായി ഒരാളെയും വരാന്ത യില്‍ കാത്തുനിര്‍ത്താറില്ല എന്നും ജനങ്ങളും, ജനപ്രതിനിധികളും സാക്ഷ്യപ്പെടു ത്തു ന്നു. പലതവണ ജനങ്ങളുടെയും, ജനപ്രതിനിധികളുടെയും നല്ല സേവന പുരസ്‌ക്കാരം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

എസ്.എന്‍.ഡി.പി. യോഗത്തിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ് കെ. എസ്. ബാബു. കൂടാതെ ഹൈറേഞ്ച് എസ്.എന്‍.ഡി.പി. യൂണിയന്റെ മുന്‍നിര നേതാക്കളിലൊരാള്‍ കൂടിയാണ് ഏന്തയാര്‍ സ്വദേശിയായ ഈ ജനകീയന്‍.ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോട്ടയം കളക്ടര്‍ ബി.എസ്. തിരുമേനി ഐ.എ.എസ്. ബി.ഡി.ഒ.യ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. പി. എ. ഷെമീര്‍, ലീലാമ്മ കുഞ്ഞുമോന്‍, റോസമ്മ ആഗസ്തി, ബ്ലോക്ക് പഞ്ചായത്തംഗ  ളായ സോഫി ജോസഫ്, വി.റ്റി. അയൂബ്ഖാന്‍, ആശാജോയി,പി.ജി. വസന്തകുമാരി, ശുഭേഷ് സുധാകരന്‍, പ്രകാശ് പളളിക്കൂടം, ജയിംസ് പി. സൈമണ്‍, അജിതാ രതീഷ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റ്റി. എം. അശോകന്‍, എന്നിവര്‍ പ്രസംഗി ച്ചു.

പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുധീര്‍ പി. കെ., റ്റി. എസ്. കൃഷ്ണകുമാര്‍, കെ. എസ്. രാജു, ജോളി ഡൊമിനിക്, ജോയിന്റ് ബി.ഡി.ഒ.മാരായ കെ. ആര്‍. അനില്‍കുമാര്‍, കെ. അജിത്ത്, വിവിധ വി.ഇ.ഒ.മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.