ചെറുവള്ളി: ജഡ്ജിയമ്മാവന്റെ തിരുനടയില്‍ പ്രാര്‍ഥനയോടെ ഭക്തര്‍.വെറ്റിലയും അടയ്ക്കയും സമര്‍പ്പിച്ചു, അടവഴിപാട് നടത്തി.ശബരിമല സ്ത്രീപ്രവേശവിഷയത്തില്‍ അന്തിമവിധി പുറപ്പെടുവിക്കാതെ വിഷയം വിശദപരിശോധനക്ക് ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചതില്‍ സന്തോഷിച്ചാണ് ഭക്തര്‍ പ്രാര്‍ഥനക്കെത്തിയത്.judge_ammavan1_rptബോര്‍ഡും ഭക്തരും ചേര്‍ന്ന് ചെറുവള്ളി ദേവിക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജി യമ്മാവന്‍ കോവിലില്‍ പ്രാര്‍ഥനയും വഴിപാടും നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് ബോര്‍ഡ് പ്രസിഡന്റു കൂടി പങ്കെടുത്ത യജ്ഞം നടത്തുകയും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ജഡ്ജിയമ്മാവന്റെ നടയില്‍ സമര്‍പ്പിക്കുകയും ചെയ്തു.splash newകോടതി തീരുമാനം വന്നതോടെ ക്ഷേത്രഉപദേശകസമിതിയും ഭക്തരും ചേര്‍ന്ന് തിങ്ക ളാഴ്ച വൈകിട്ട് ക്ഷേത്രനടയില്‍ പ്രാര്‍ഥനയും വഴിപാടും നടത്തി. സബ്ഗ്രൂപ്പ് ഓഫീസര്‍ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് എം.ആര്‍.അജയകുമാര്‍, സെക്രട്ടറി പി.വി.ദിലീപ് പടിക്കാമറ്റം എന്നിവര്‍ നേതൃത്വം നല്കി.splash 1 altra scaning