ശബരിമല വിമാനത്താവളം എവിടെ വേണമെന്ന് പഠിക്കാൻ അമേരിക്കൻ ഏജൻ സിക്ക് ചുമതല നൽകി : ചെറുവളളി എസ്റ്റേറ്റ് വിട്ടുകൊടുക്കാൻ നീക്കം; ബിലീവേ ഴ്സ് ചർച്ചുമായി ചർച്ച നടന്നു.
എരുമേലി : നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനതാവളത്തിനായി ഉന്നതതല സമിതി അംഗീകരിച്ച പട്ടികയിലെ സ്ഥലങ്ങളിൽ ഏതാണ് അനുയോജ്യമെന്നറിയാൻ പഠനത്തിനും സർവെക്കുമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂയിസ് ബർഗ് ഏജൻസിക്ക് ചുമതല ലഭിച്ചു.  ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തിയി ട്ടുളള എരുമേലിയിലെ ചെറുവളളി എസ്റ്റേറ്റ് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നീക്കം ശക്തമായി.airport-erumely-2
നിലവിലുളള ഉടമസ്ഥാവകാശ തർക്കങ്ങൾ കോടതിയിൽ അവസാനിപ്പിച്ച് എസ്റ്റേറ്റ് സർക്കാരിന് വിട്ടുകൊടുത്താൽ വിമാനതാവള പദ്ധതിയിൽ നിശ്ചിത ശതമാനം പങ്കാ ളിത്തം ബിലീവേഴ്സ് ചർച്ച് നിർദേശിക്കുന്ന അംഗീകൃത സ്ഥാപനത്തിന് നൽകാമെന്നാ ണ് സൂചന. അനൗദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. കൂടിയാലോചനകൾക്ക് ശേഷം പ്രതികരണം അറിയിക്കാമെന്ന് മറുപടി ലഭിച്ചതായി പറയുന്നു. അനുകൂല പ്ര തികരണമാണെങ്കിൽ ഔദ്യോഗികമായി ചർച്ചകൾക്ക് നടപടികളാകും.airport-erumely-1
ഹരിത പദ്ധതിയായാണ് നിർദിഷ്ട വിമാനതാവള പദ്ധതിയെ സംസ്ഥാന സർക്കാർ വിശേഷിപ്പിക്കുന്നത്. പരിസ്ഥിതികൾക്ക് കോട്ടമാകാത്ത മലയോര വിമാനതാവളമാ യി സർക്കാർ-പൊതുജന-സ്വകാര്യ പങ്കാളിത്തത്തോടെ നിർമാണം നടത്താനുമാണ് ലക്ഷ്യമിടുന്നത്. ശബരിമലയുമായി ഏറ്റവും അടുത്തുകിടക്കുന്ന എരുമേലിയും കുമ്പ ഴ,ളാഹ,കോന്നി എസ്റ്റേറ്റുകളുമാണ് അന്തിമ പട്ടികയിലുളളത്. മുക്കൂട്ടുതറ പ്രപ്പോസ് എസ്റ്റേറ്റ് പട്ടികയിലുണ്ടെങ്കിലും സ്ഥലവിസ്തൃതി കുറവാണെന്ന് ഉന്നതതല സമിതിയി ൽ എതിരഭിപ്രായം ഉയർന്നിരുന്നു.airport-erumely-4
മുണ്ടക്കയം വെളളനാടി എസ്റ്റേറ്റിൽ കുന്നിൻപ്രദേശങ്ങൾ തടസമായത് സമിതി വില യിരുത്തിയിരുന്നു. ഹാരിസൺ കമ്പനിയുമായി നടക്കുന്ന കേസുകളിൽ തീർപ്പുണ്ടാ യാലാണ് കോന്നി കല്ലോലിക്കൽ,കുമ്പഴ,ളാഹ എസ്റ്റേറ്റുകൾ എളുപ്പം ഏറ്റെടുക്കാനാ വുക. അതേ സമയം ശബരിമലയോട് ഏറ്റവും അടുത്തുകിടക്കുന്നതും പാരിസ്ഥിതിക തടസങ്ങളില്ലന്ന് കണ്ടെത്തിയതുമായ ചെറുവളളിയിൽ നിർമാണ ചെലവ് ഏറെ കുറ യുമെന്ന് ആദ്യ പഠനത്തിൽ എയ്കോം സർക്കാരിനെ അറിയിച്ചിരുന്നു.airport-erumely
ഈ റിപ്പോർട്ട് ലൂയിസ് ബർഗിന് ലഭിച്ചിട്ടുണ്ട്. ചെറുവളളി എസ്റ്റേറ്റ് ലഭിക്കുന്നതിന് എക തടസം കോടതിയിലെ തർക്കമാണ്. ബിലീവേഴ്സ് ചർച്ച് കേസിൽ നിന്ന് പിൻമാ റിയാൽ തടസം നീങ്ങുമെന്നിരിക്കെ ഈ സാധ്യതയാണ് നിലവിൽ പരിഗണിച്ചിരിക്കു ന്നത്. ലൂയിസ് ബർഗ് പഠനത്തിന് ശേഷം സമർപ്പിക്കുന്ന റിപ്പോർട്ടിൽ ചെറുവളളി ഒന്നാമതായാൽ മാത്രം ഔദ്യോഗിക ഇടപെടലുകൾ മതിയെന്നാണ് നിർദേശിച്ചിട്ടുളളത്. വിദേശമലയാള സംഘടന വിമാനതാവള പദ്ധതിക്ക് പണം മുടക്കാൻ സന്നദ്ധരാണെന്ന് സർക്കാരിനെ അറിയിച്ചതും ചെറുവളളി എസ്റ്റേറ്റ് മുന്നിൽ കണ്ടാണ്.airport-erumely-3
ബിലീവേഴ്സ് ചർച്ചുമായി സംഘടനയുടെ പ്രതിനിധികൾ കൂടിയാലോചന നടത്തിയ തിന് ശേഷമാണ് പദ്ധതി ഏറ്റെടുക്കാമെന്നും 2500 കോടി രൂപ വരെ ചെലവിടാമെന്നും അറിയിച്ചതെന്ന് പറയുന്നു.  കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ല കളിലെ പ്രവാസി മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകിയിരിക്കുന്ന ശബരിമല ഗ്രീൻ ഫീൽഡ് വിമാനതാവള പദ്ധതി സംസ്ഥാന സർക്കാരിൻറ്റെ സ്വപ്ന പദ്ധതി കൂടിയാണ്. airport-erumely-1
ആറ് മാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കാൻ ലൂയിസ് ബർഗ് ഏജൻസിക്ക് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച് സർക്കാർ അംഗീകരിച്ചാലാണ് പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര അനുമതി തേടുകയും നിർമാണം നടത്തുന്നതിന് കരാർ ക്ഷണിക്കുകയും ചെയ്യുകയെന്ന് കെഎസ്ഐഡിഎസ് അധികൃതർ പറഞ്ഞു.