ചെറിയ പെരുന്നാൾ ആശംസകൾ നേരാൻ കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ
മുസ്ലീംദേവാലയത്തിലെത്തി.മതമൈത് രിയുടെ വേറിട്ട കാഴ്ചയ്ക്ക് വേദിയായി മാറി കാഞ്ഞിരപ്പള്ളി മസ്ജിദുല്‍ വഫാ.

കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കലാണ് വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേരാൻ മുസ്ലീം ദേവാലയത്തിലെത്തിയത്.ചെറിയ പെരുന്നാള്‍ നമസ്കരത്തിനു ശേഷമായിരുന്നു മതമൈത്രിയുടെ വേറിട്ട കാഴ്ചക്ക് കാഞ്ഞിരപ്പള്ളി മസ്ജിദുൽ വഫാ വേദിയായത്.ഫാ. സജിന്‍ ഇലവിനാമുക്കടയും സഹായമെത്രാ നൊപ്പമുണ്ടായിരുന്നു.
വിശ്വാസികൾക്ക് ഈദ് ആശംസകൾ നേർന്ന മാർ ജോസ് പുളിക്കൽ പാപ പരിഹാരത്തിന്റെയും പുണ്യത്തിന്റെയും നാളുകളില്‍ ലോകമൊട്ടാകെ നോമ്പിന്റെ നന്മയും സുഹൃതവും വ്യാപിക്കട്ടെയെന്ന് പറഞ്ഞു.കലുഷിതമായ കാലഘട്ടത്തില്‍ പുണ്യത്തിന്റയും സമാധാനത്തിന്റെയും ശാന്തിയുടെയും പ്രസരണം എങ്ങും വ്യാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം മാർ ജോസ് പുളിക്കൽ ഇവർക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.തുടര്‍ന്ന് മസ്ജിദുല്‍ വഫായില്‍ നടത്തിയ സ്നേഹ വിരുന്നിലും അദ്ദേഹം പങ്കെടുത്തു. ക്രൈസ്തവ സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് ആശംസ അർപ്പിക്കുവാൻ ജമാഅത്തെ ഇസ് ലാമി ഭാരവാഹികളും ക്രൈസ്തവ പുരോഹിത രെ സന്ദർശിക്കാറുണ്ട്. ഇതര മതങ്ങളുമായി സൗഹൃദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ആഘോഷ ദിനങ്ങളിലെ ഈ പരസ്പര ആശംസ കൈമാറ്റം