കാഞ്ഞിരപ്പള്ളി: ഭക്ഷ്യവിളകള്‍ അധിഷ്ഠിതമാക്കിയുള്ള സംയോ ജിത കൃഷിരീതികളാണ് കര്‍ഷകര്‍ അനുവര്‍ത്തിക്കേണ്ടതെന്ന് ഡോ. എന്‍. ജയരാജ് എംഎല്‍എ. ചിറക്കടവ് പഞ്ചായത്തിലെ കൊക്കോ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അ ദ്ദേഹം. വിപണി സ്ഥിരത ഉറപ്പാക്കാനുള്ള നടപടികള്‍ കൂട്ടായി നട ത്തേണ്ടതുണ്ട്. റബറിന് ഇടവിളയായി കൊക്കോയ്ക്കും കാപ്പി യ്ക്കും വളരെയധികം സാധ്യതകളാണ് ഉള്ളത്.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മണിമല, കാഞ്ഞിരപ്പ ള്ളി, വാഴൂര്‍, ചിറക്കടവ് പഞ്ചായത്തുകളിലായി 330 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതിപ്രകാരമുള്ള ആനുകൂല്യം ലഭിക്കുക. ഹെക്ട റിന് പതിനൊന്നായിരം രൂപ സബ്‌സിഡിയായി കൃഷിവകുപ്പ് നല്‍ കുമെന്നും അദ്ദേഹം പറഞ്ഞു.

ചിറക്കടവ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എന്‍. ദാമോദരന്‍പിള്ള പറന്പുകാട്ടില്‍ അധ്യക്ഷതവഹിച്ചു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍നായര്‍ മുഖ്യപ്രഭാഷണവും മണിമല കൊക്കോ ഉത്പാദക സംഘം പ്രസിഡ ന്റ് തോമസ് മടിയത്ത് പദ്ധതി വിശദീകരണവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാല്‍, പഞ്ചായത്തംഗങ്ങളാ യ രവീന്ദ്രന്‍നായര്‍, കെ.ജി. കണ്ണന്‍, റോസമ്മ ടീച്ചര്‍, ബാങ്ക് വൈസ് പ്രസിഡന്റ് ലാജി തോമസ്, ചിറക്കടവ് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ.ജെ. അലക്‌സ് റോയ്, സാരംഗ് ജനറല്‍ സെക്രട്ടറി പി.എം. ജോണ്‍, ഷാജി ജോസ്, ഷിബു വയലില്‍, ബാങ്ക് സെക്രട്ടറി സി.പി. നജീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.