മുണ്ടക്കയം ഓണക്കാലം ലക്ഷ്യമിട്ട് തുടങ്ങിയിരിക്കുന്ന വ്യാജമദ്യ നിർമ്മാണത്തിന് തടയിടുവാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. കുഴിമാവ് ആനക്കല്ലിൽ നടത്തിയ പരിശോധനയിൽ ചാരായ നിർമ്മാണത്തിനായി ജാറുകളിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തി. കോട്ടയം എക്സൈസ് ഡെപ്യുട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് ജില്ലയുടെ എല്ലാ മേഖലകളിലും പരിശോധന കർശനമാക്കിയത്.
കാളകെട്ടിക്ക് സമീപം പ്രധാന പാതയിൽ തന്നെ കലുങ്കിനടിയിലായി ഒളിപ്പിച്ചുരുന്ന ചാരായം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കോട കണ്ടെടുത്തു. മൂന്നു ജാറുകളിലായി 105 ലിറ്റിർ കോടയാണ് പിടിച്ചെടുത്തത്.
എക്സൈസ് ഇൻസ്പെക്ടർ വി.ആർ സജികുമാർ, ഡെപ്യുട്ടി കമ്മീഷണർ സ്ക്വാഡ് അംഗം കെ.എൻ സുരേഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.ജി രാജേഷ്, കെ.പി റെജി, ടി.എസ് സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എനാ ജോജ്, ടി.അജിത്ത് , കെ.ജി സജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
