യാത്രക്കാരുള്‍പ്പടെ ഒപ്പം കൂടിയതോടെ ചൂടേറിയ ചായക്കൊപ്പം ചൂടാറാത്ത തനി നാ ടന്‍ കുശലാന്വേഷണങ്ങളുമായി മന്ത്രി താരമായി. മുണ്ടക്കയത്ത് ചടങ്ങുകളില്‍ പങ്കെ ടുക്കുവാനായി എത്തിയ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ.ടി ജലീലാണ് ചായ കുടിക്കുവാനായി മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലേ ചായകടയില്‍ കയറിയത്.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലേ ബി.ജെ.പി നേതാവ് കൂടിയായ ആര്‍.സി നായരുടെ കട യിലാണ് മന്ത്രി ചായ കുടിക്കുവാന്‍ എത്തിയത്. മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഓ ഫീസ് നവീകരണ ഉദ്ഘാടനത്തിന് ശേഷം പ്രസ് ക്ലബ് മന്ദിരം ഉദ്്‌ഘൊടനത്തിനായി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വേദിയിലേക്ക് വാഹനം ഉപേക്ഷിച്ച് നടന്ന് വരുന്നതി നിടെയാണ് ചായക്കടയില്‍ കയറിയത്.
വിത്യസ്ത കൊണ്ട് മന്ത്രിതലത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതാക്കിയ കെ.ടി.ജലീല്‍ വീണ്ടും തന്റെ ജനകീയത തുറന്ന് കാട്ടുകയായിരുന്നു ഇവിടെ.