കണമല : സുമനസുകളിലൂടെ വീണ്ടും ചരിത്രമായി പമ്പാവാലി. സാന്ത്വനം പകരാൻ നാട് മൊത്തം പകലന്തിയോളം കർമനിരതരായപ്പോൾ പമ്പാവാലിയിൽ ഉയർന്നത് കാരുണ്യത്തിൻറ്റെ പുതിയ ചരിത്രം. കരൾ രോഗം മൂലം ഗുരുതരസ്ഥിതിയിൽ ചികി ത്സയിൽ കഴിയുന്ന റോബിന് വേണ്ടി നാട്ടുകാർ നടത്തിയ ധനസമാഹരണമാണ് ചരി ത്രമായത്. പത്ത് ലക്ഷം രൂപ ലക്ഷ്യമിട്ട് ഇന്നലെ രാവിലെ ആരംഭിച്ച സഹായനിധി ശേഖരണം ഉച്ചയായപ്പോൾ പകുതി തുകയും പിന്നിട്ടുകഴിഞ്ഞിരുന്നു.
വൈകുന്നേരമാകും മുമ്പെ പത്ത് ലക്ഷവും പിരിഞ്ഞുകിട്ടി. ഒടുവിൽ സ്ക്വാഡുകൾ പിരിവ് നിർത്തിയ ശേഷം തിരിച്ചെത്തി തുക എണ്ണിയപ്പോൾ കാരുണ്യം കരകവിഞ്ഞ് 11 ലക്ഷത്തിൽ പരം രൂപയായികഴിഞ്ഞിരുന്നു. ബാങ്ക് അക്കൗണ്ടിലൂടെ കിട്ടിക്കൊണ്ടി
രിക്കുന്ന തുക കൂടാതെയാണ് ഇത്രയും തുക . എയ്ഞ്ചൽവാലി പുലിയുറുമ്പിൽ റോ ബിൻ തോമസ് (38)കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് ചികിത്സയിലുളളത്. ചികിത്സക്കുളള ഭാരിച്ച തുകക്ക് മാർഗമില്ലാതെ കടബാധ്യതകൾക്ക് നടുവിലാവുക യായിരുന്നു ഭാര്യയും രണ്ട് മക്കളും.
കുരുന്നുകളുടെ വലിയ കാരുണ്യം…
റോബിൻറ്റെ ചികിത്സാ സഹായ നിധിയിലേക്ക് എയ്ഞ്ചൽവാലി സെൻറ്റ് മേരീസ് സ്കൂളിൽ വിദ്യാർത്ഥികൾ സമാഹരിച്ച പതിനായിരത്തിഒന്ന് രൂപ ജനകീയ സമിതി ഭാരവാഹി സിബി കൊറ്റനല്ലൂരിന് കൈമാറുന്നു.

ഇതോടെയാണ് ചികിത്സക്കും തുടർ ചികിത്സക്കുമായി നാട് ആവോളം സുമനസ് ചൊ രിഞ്ഞ് കാരുണ്യം പകർന്നത്. ഇതിനായി രൂപീകരിച്ച വാട്സ് ആപ്, ഫേസ്ബുക്ക് കൂ ട്ടായ്മകളും തുക സമാഹരണത്തിന് ഏറെ സഹായകരമായി. നഴ്സറി ക്ലാസിൽ പഠി ക്കുന്ന കൊച്ചുകുട്ടികൾ വരെ ഇന്നലെ രൂപയുമായി കാത്തുനിൽക്കുകയായിരുന്നു സ ഹായനിധിപ്രവർത്തകരെ. അംഗവിഹീനരും വിധവകളും അവശത അനുഭവിക്കു ന്നവരുമെല്ലാം പലപ്പോഴായി കരുതി വെച്ചിരുന്ന സമ്പാദ്യമെല്ലാം സഹായനിധിയിലേ ക്ക് ചൊരിഞ്ഞു. രോഗം ഭേദമാകാനാകാതെ മരിച്ച ഉറ്റവരുടെ അനുഭവം ഇനിയാർ ക്കുമുണ്ടാകരുതേയെന്ന പ്രാർത്ഥനയോടെ വൻ തുക നൽകിയവരുമേറെയുണ്ട്.

എല്ലാവരോടും ഹൃദയം നിറഞ്ഞാണ് ജനകീയ സമിതി കൃതജ്ഞതയും കടപ്പാടും അറി യിച്ചത്. സഹായനിധി ശേഖരണത്തിലൂടെ നാടിൻറ്റെ ഐക്യവും പരസ്പര സ്നേഹ വും മതസൗഹാർദവും കടലായി പരന്നൊഴുകുകയായിരുന്നു. വിവിധ മതപുരോഹി തർ ഒരുമയോടെ കൈ പിടിച്ച് മലയോരം കയറിയിറങ്ങി സഹായനിധി ശേഖരിക്കുന്ന സമഭാവനയുടെ കാഴ്ച ആവേശം നിറയ്ക്കുന്നതായിരുന്നു. കക്ഷി രാഷ്ട്രീയങ്ങളുടെ വിരുദ്ധ ചേരികളിലുളളവർ ജീവൻ രക്ഷാ സഹായ നിധി ദൗത്യത്തിന് ഒരേ മനസോ ടെയാണ് നേതൃത്വം നൽകി നിറഞ്ഞുനിന്നത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടിലെ മറ്റൊരു യുവാവിൻറ്റെ ചികിത്സക്കും ഒരുമ യോടെ തുകസമാഹരണം നടത്തി ചരിത്രം സൃഷ്ടിച്ചിരുന്നു നാട്ടുകാർ. സഹായനിധി യിലേക്ക് സഹകരിച്ച എല്ലാവർക്കും ജനകീയ സമിതി ഭാരവാഹികളായ ഫാ.ആൻറ്റ ണി തെക്കേക്കുറ്റ്, ഇമാം അൻഷാദ് മൗലവി, സിബി കൊറ്റനല്ലൂർ, പഞ്ചായത്തംഗങ്ങ ളായ വത്സമ്മ തോമസ്, അനീഷ് വാഴയിൽ, സോമൻ തെരുവത്ത്, കെ പ്രശോഭന, ഉഷാകുമാരി, എൻ വി മാത്യു തുടങ്ങിയവർ നന്ദി അറിയിച്ചു.