കാഞ്ഞിരപ്പള്ളി : വിഷരഹിത ഭക്ഷ്യ വസ്തുക്കളുടെ ഉദ്പാദനത്തിനും വിപണനത്തിനും കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യവുമായി നാലു വര്‍ഷമായി കാഞ്ഞിരപ്പളളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രീന്‍ഷോറി ന്റെ സബ് സെന്റര്‍ തിങ്കളാഴ്ച മുതല്‍ എരുമേലിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എരുമേലി സര്‍വ്വീസ് സഹകരണ ബാങ്ക് ബില്‍ഡിംങ്ങില്‍ ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം രാവിലെ 11.30 ന് പി.സി ജോര്‍ജ് എം.എല്‍.എ നിര്‍വ്വഹിക്കും. ഗ്രീന്‍ഷോര്‍ ചെയര്‍മാന്‍ ലാലിച്ചന്‍ മുണ്ടപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ലതാ എബ്രാഹാം സ്വാഗതം ആശംസിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വേണുഗോപാല്‍ ആമുഖ പ്രഭാഷണവും ജില്ലാ പഞ്ചായത്തംഗം അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണവും നടത്തും. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷ്ണകുമാര്‍ പരിസ്ഥിതി സന്ദേശം നല്‍കും.SCOLERSബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അബ്ദുല്‍കെരീം ഉല്‍പന്നം സ്വീകരിക്കും. ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് പച്ചക്കറി തൈ വിതരണം നടത്തും. ആത്മ ഇടുക്കി പ്രൊഡക്ട് ഡയറക്ടര്‍ മാത്യൂ സഖറിയാസ് മുഖ്യാതിഥിയായിരിക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഭൂമിക്കൊരു കുട പദ്ധതി ഉദ്ഘാടനം നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ലതാ എബ്രാഹാം ,ബോര്‍ഡ് അംഗങ്ങളായ ജോണ്‍സണ്‍ താന്നിക്കല്‍, ഷാജന്‍ മണ്ണംപ്ലാക്കല്‍, സാന്‍മാത്യു കപ്പലുമാക്കല്‍, എബ്രാഹാം ചാലക്കുടി എന്നിവര്‍ പങ്കെടുത്തു.