കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ കൃഷിവകുപ്പിന്റെ കര്‍ഷക കൂട്ടായ്മക ളുടെ ഫെഡറേഷനായ ഗ്രീന്‍ഷോറിന്റെ കൃഷിയന്ത്ര  ബാങ്കിന്റെ സേവനം കര്‍ഷകര്‍ ക്കാശ്വാസമാകുന്നു. പവര്‍ ടില്ലര്‍, മെഷീന്‍ വാള്‍, പുല്ലുവെട്ടി, കുഴിയെടുക്കല്‍ യന്ത്രം, സ്ലറി പമ്പ്, കപ്പയരിയുന്ന യന്ത്രം, പവര്‍ സ്‌പ്രെയര്‍, ഇരമ്പ് ഇറക്കുന്ന യന്ത്രം, തുരി ശടിക്കുന്ന എന്നിങ്ങനെ കൃഷിയിടത്തില്‍ ആവശ്യമായ എല്ലാവിധ യന്ത്രങ്ങളും സേവ നത്തിനായുണ്ട്.

വളരെ കുറഞ്ഞ വാടക നിരക്കിലാണിവ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നത്. തുരിശടിക്കു ന്ന യന്ത്രത്തിന് പ്രതിദിനം 300 രൂപയും പവര്‍ സ്‌പ്രെയറിന് 400, സ്ലറി പമ്പിന് 1000, കുഴിയെടുക്കല്‍ യന്ത്രം 400, പുല്ലുവെട്ടി 400, മെഷീന്‍ വാള്‍ 500, പവര്‍ ടില്ലര്‍ 500 എ ന്നിങ്ങനെയാണ് സേവന നിരക്ക്. കൃഷിവകുപ്പിന്റെ കാര്‍ഷിക യന്ത്ര വ്യാപന പദ്ധതി യുടെ സഹായം വിനിയോഗിച്ചാണ് കൃഷിയന്ത്ര വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്.പത്തു ലക്ഷം രൂപ കൃഷിവകുപ്പ് ധനസഹായവും ബാക്കി തുക കാഞ്ഞിരപ്പള്ളി സര്‍ വീസ് സഹകരണ ബാങ്കില്‍ നിന്നുള്ള വായ്പയുമാണ്. കൃഷിയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പി ക്കുന്നതിനുള്ള അഗ്രികള്‍ച്ചറല്‍ ടെക്‌നീഷ്യന്‍മാരുടെ സേവനവും ഗ്രീന്‍ഷോര്‍ നല്‍കു ന്നു. കാര്‍ഷിക യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാ ടികളും അംഗ ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തില്‍ ഗ്രീന്‍ഷോര്‍ സംഘടിപ്പിക്കുന്നു.

ഗ്രീന്‍ഷോര്‍ ചെയര്‍മാന്‍ ലാലിച്ചന്‍ മുണ്ടപ്ലാക്കല്‍, ജനല്‍ സെക്രട്ടറി ലതാ എബ്രഹാം എന്നിവരുടെ മേല്‍നോട്ടത്തില്‍ തമ്പലക്കാട് മഹാത്മാ കാര്‍ഷിക ഗ്രാമശ്രീ ഫാര്‍മേഴ്‌സ് ക്ലബ്ബിലെ ജോര്‍ജുകുട്ടി മൈലാടിക്കാണ് കാര്‍ഷിക യന്ത്ര വിഭാഗത്തിന്റെ പ്രവര്‍ത്തന ചുമതല. കൃഷിയിടത്തൊഴിലാളികളുടെ അഭാവം നേരിടുന്ന ഇക്കാലത്ത് കര്‍ഷക കൂട്ടായ്മയുടെ കൃഷിയന്ത്ര വിഭാഗത്തിന്റെ പ്രവര്‍ത്തനം തീര്‍ത്തും കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. ഫോണ്‍: 8921999625.