കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് കേരളോത്സവം കുന്നുംഭാഗം സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് ദി വസങ്ങളിലായി നടക്കുന്ന കായിക മത്സരങ്ങള്‍ കുന്നുംഭാഗം ഗവ. സ്‌കൂളിലും, എ. കെ.ജെ.എം സ്‌കൂളിലും കലാമത്സരങ്ങള്‍ പോട്ട ഗവ സ്‌കൂളിലുമാണ് നടക്കുന്നത്. 
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ ജോബി, വികസ ന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിദ്യാരാജേഷ്, മെമ്പര്‍മാര്‍ റിജോ വാ ളാന്തറ, മാത്യു ജേക്കബ്, സുബിന്‍ സലിം, റിബിന്‍ ഷാ, സജിന്‍ വട്ടപ്പള്ളി, നസീമ ഹാ രിസ്, കുഞ്ഞുമോള്‍ ജോസ്, മേഴ്സി മാത്യു ,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ,യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അയൂബ് ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.