സ്വകാര്യ ആയുർവ്വേദ ആശുപത്രിയിലെ ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റർ പൊട്ടി ത്തെറിച്ചു.കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്താണ് സംഭവം.ഇൻഡയിൻ കമ്പനിയുടെ റെ ഗുലേറ്ററാണ് പൊട്ടിത്തെറിച്ചത്. ആശുപത്രിയിലെ ജീവനക്കാരൻ റെഗുലേറ്റർ ഓൺ ചെയ്യുന്നതിനിടെയാണ് അപകടം.വലിയ ശബ്ദത്തോടെ റെഗുലേറ്റർ പല കക്ഷണങ്ങളായി ചിതറിത്തെറിക്കുകയായിരു ന്നു. അപകടത്തിൽ ജീവനക്കാരന്റെ കൈയ്ക്ക് നിസാര പരുക്കേറ്റു. അകന്ന് നിന്ന് ഓൺ ചെയ്തതിനാലാണ് കൂടുതൽ അപകടം ഒഴിവായത്.ഇതിനിടെ സംഭവം അറിയി ച്ചിട്ടും ഗ്യാസ് ഏജൻസി അധികൃതർ സ്ഥലത്ത് എത്തിയില്ലന്നും പരാതിയുണ്ട്.