കാഞ്ഞിരപ്പള്ളി:താലൂക്ക് സപ്ളൈ ഒാഫിസ് അധികൃ തർ നടത്തിയ പരിശോധനയിൽ   ഗുരുതര ക്രമക്കേ ടുകൾ കണ്ടെത്തിയ രണ്ട് റേഷൻ കടകൾ താലൂക്ക് സപ്ളൈ ഒാഫിസർ സസ്പെന്റ് ചെയ്തു. കാഞ്ഞിര പ്പള്ളി പഞ്ചായത്തിലെ കുറുവാമൂഴിയിൽ ചിന്നമ്മ ആന്റണി ലൈസൻസിയായി പ്രവർത്തിക്കുന്ന 61–ാം നമ്പർ റേഷൻ കട, എരുമേലി പഞ്ചായത്തി ൽ പാണപിലാവിൽ സൂസമ്മ ജോസഫ് ലൈസൻസി യായി പ്രവർത്തിക്കുന്ന 81–ാം നമ്പർ റേഷൻ കട എന്നിവയാണ് സസ്പെന്റ് ചെയ്തത്.ration_inspection-1കുറുവാമൂഴിയിലെ 61–ാം നമ്പർ റേഷൻ കടയിൽ നടത്തിയ പരിശോധനയിൽ റേഷൻ സാധനങ്ങളുടെ സ്റ്റോക്കിൽ ഗണ്യമായ കുറവാണ് കണ്ടെത്തിയത്. 443 കിലോഗ്രാം അരി, 83 കിലോഗ്രാം ഗോതമ്പ് ,109 ലിറ്റർ മണ്ണെണ്ണ എന്നിവയുടെ വെത്യാസം കണ്ടെ ത്തി. ration_inspection-3പാണപിലാവിലെ റേഷൻ കടയുടെ പ്രവർത്തനം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നതായി സപ്ളൈ ഒാഫിസ് അധികൃതർ അറിയിച്ചു.മുൻഗ ണന, എ.എ.വൈ പട്ടികയിൽ വന്ന കാർഡുകൾ സീൽ ചെയത ശേഷം കാർഡുടമകൾക്ക് തിരികെ നൽകാതെ കടയിൽ സൂക്ഷിച്ച് കാർഡുകളിൽ കൃതൃ മമായി ചിലവ് രേഖപ്പെടുത്തി റേഷൻ സാധനങ്ങൾ മറിച്ചു വിറ്റതായും കണ്ടെത്തി. ration_inspection-2താലൂക്ക് സപ്ളൈ ഒാഫിസർ എം.പി.ലതയുടെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്പെക്ടർമാരായ പി.കെ. ഷൈനി, ജയൻ .ആർ.നായർ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കൾ കണ്ടെത്തിയത്. കുറുവാമൂഴി റേഷൻ കടയിലെ കാർഡുടമകൾക്ക് മണങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന 49–ാം നമ്പർ റേഷൻ കടയിൽ നിന്നും, പാണപിലാ വിലെ റേഷൻ കടയിലെ കാർഡുടമകൾക്ക് എരുത്വാ പ്പുഴയിൽ പ്രവർത്തിക്കുന്ന 143താലൂക്ക് –ാം നമ്പർ റേഷൻ കടയിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാവുന്നതാണെന്ന് സപ്ളൈ ഒാഫിസ്ര‍ അറിയിച്ചു.

താലൂക്കിലെ റേഷൻ കടകളിൽ വരുംദിവസങ്ങളിൽ പരിശോധന നടത്തുമെന്നും റേഷൻ കടകൾ സംബന്ധിച്ചുള്ള പരാതികൾ 04828202543 എന്ന ഫോൺ നമ്പരിൽ അറിയിക്കാമെന്നും സപ്ളൈ ഒാഫിസർ അറിയിച്ചു.akjm