എരുമേലി : ആക്ടീവ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മതിലിലിടിച്ചുണ്ടായ അപകടത്തി ല്‍ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ പോലിസെത്തി സര്‍ക്കാരാശുപത്രി യില്‍ കൊണ്ടുവന്നപ്പോള്‍ ചികിത്സ ലഭിച്ചില്ലെന്ന് പരാതി. പരിക്കേറ്റ കൈയ്യിലെ വിര ലിന്റ്റെ ഒരു ഭാഗം വേര്‍പെട്ട് റോഡില്‍ തെറിച്ചുവീണ നിലയിലായിരുന്നു. കൈകളി ലും കാലുകളിലും പൊട്ടലോടെ രക്തം വാര്‍ന്ന നിലയിലാണ് റോഡില്‍ പരിക്കേറ്റയാ ള്‍ കിടന്നിരുന്നത്.

എരുമേലി ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലാഞ്ഞതിനെ തുടര്‍ന്ന് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ മുക്കൂട്ടുതറ റോഡില്‍ മണിപ്പുഴയിലായിരുന്നു അപകടം. മണിപ്പുഴ സ്വദേശി രാഹുലി (40) നാണ് പരിക്കുകളേറ്റത്. കൈകളിലും കാലുകളിലും ഗുരുതര പരിക്കുകളോടെ റോഡില്‍ വീണു കിടന്ന ഇയാളെ എരുമേലി പോലിസ് എത്തിയാണ് പോലിസ് ജീപ്പില്‍ എരുമേലിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.

എന്നാല്‍ ഇവിടെ ഡോക്ടര്‍മാരില്ലാതിരുന്നത് പ്രതിഷേധം സൃഷ്ടിച്ചു. ശബരിമല തീര്‍ത്ഥാടന കാലത്ത് മാത്രം ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്ന ഇവിടെ എക്‌സ റേ യൂണിറ്റ് പോലും അനുവദിച്ചിട്ടില്ലന്ന പരാതിയുംശക്തമാണ്.