രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയുടെ 148-ാം ജന്മദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ ഒരാഴ്ചക്കാലത്തേയ്ക്ക് ബ്ലോക്ക്തലത്തില്‍ ”ശുചിത്വം തന്നെയാണ് സേവനം” എന്ന സന്ദേശം ഉയര്‍ത്തി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ നടന്ന ‘സ്വച്ഛതാഹിസേവാ 2017’ ന്റെ സമാപന സമ്മേളനവും കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നു. തുടര്‍ന്ന് ബ്ലോക്ക്പഞ്ചായത്ത് പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തും, ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടം കഴുകി ശുചിയാക്കിയും സേവനദിനം ആചരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോളി മടുക്കകുഴി അധ്യക്ഷത വഹിച്ചു. ”ശുചിത്വം തന്നെ സേവനം” എന്ന പ്രതിജ്ഞ ചൊല്ലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗം സോഫി ജോസഫ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഷാജി ജേക്കബ്, ഹെഡ് അക്കൗണ്ടന്റ് കെ.എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിഇഒ മാരും മഹിളാപ്രധാന്‍ ഏജന്റുമാരും നേതൃത്വം നല്‍കി.കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തും എകെജെഎം സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് പഞ്ചായത്ത് ഓഫിസ് പരിസരത്തും കുരിശങ്കല്‍ ജംക്ഷനിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പഞ്ചയാത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ സുരേന്ദ്രന്‍ കാലായില്‍, റിജോ വാളാന്തറ, വിദ്യാ രാജേഷ്,മേഴ്‌സി മാത്യു, മുബീന, നൈച്ചാന്‍ വാണിയപ്പുരയ്ക്കല്‍, സജിന്‍വട്ടപ്പള്ളി , ടോംസ് ആന്റണി , എന്‍.എസ്.എസ്.കോര്‍ഡിനേറ്റര്‍ ജോജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
കാഞ്ഞിരപ്പള്ളി ജനമൈത്രിപൊലീസും സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും ചേര്‍ന്ന് ബസ് സ്റ്റാന്റ് പൊലീസ് സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതോടനുബന്ധിച്ച് മലിനീകരണം , മദ്യത്തിന്റെ വിപത്ത്, ദേശഭക്തി എന്നിവയെ ആസ്പദമാക്കി ഫ്ളാഷ് മോബും എസ്പിസി കേഡറ്റുകള്‍ നടത്തി.

ജനമൈത്രി ജാഗ്രതാ സമിതി അംഗങ്ങളും കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സി.ഐ.ഷാജു ജോസ് നിര്‍വ്വഹിച്ചു. ഗാന്ധിജയന്തി ദിന സന്ദേശം എസ്.ഐ. എ.എസ്.അന്‍സില്‍ നല്‍കി. ജനമൈത്രി പൊലീസ് പിആര്‍ഒ കെ.ബി.സാബു, എസ്പിസി ഓഫിസര്‍ ജോഷി.എം.തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.ഗാന്ധി ജയന്തി ദിനത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി പൊടിമറ്റത്തെ സെന്റ് ജോസഫ്സ് ഇടവക കെ സി വൈ എം യുവജനങ്ങള്‍ സമൂഹ ്തിന് മാതൃകയായി. 25 ഓളം യുവതി യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു കാഞ്ഞിരപ്പള്ളി ci സാജു ജോസ് ഉത്ഘാടനം ചെയ്തു si AS അന്‍സില്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി.

പ്രോഗ്രാമിന് നേതൃത്വം നല്കിയത് യൂണിറ്റ് പ്രസിഡന്റ്‌ ജിതിൻ ജോണി സെക്രട്ടറി bineethബിനു  വൈസ് പ്രസിഡന്റ്‌ ആശ സിജോ ജോയിന്റ് സെക്രട്ടറി ജെസ്റ്റി jacob രൂപതാ ഭാരവാഹികൾ സോനാ sabu, വിദ്യ ജോസഫ്‌, സിജോ ജോസഫ്‌ മേഖല പ്രസിടന്റ്റ്‌ ബിനു ജോസഫ്‌ animater മാരായ സിന്ധു ജോയ്, ജെയിംസ് കുളപ്പുറം tgudangiyavar നേതൃത്വം നൽകി.ജെ സി ഐ കാളകെട്ടി ടൗണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗാന്ധിജി അനുസ്മരണ വും സേവന ദിനവും ആചരിച്ചു.കാള കെട്ടി പ്രാഥമികാരോഗ്യകേന്ദ്ര പരിസരം വൃ ത്തിയാക്കി. കൊണ്ടാണ് ജെ സി ഐ അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാ ളികളായത്.’ ജയിംസ് വെള്ളമറ്റം, റ്റെഡി വടക്കേല്‍, ജയിംസ് മുണ്ടമറ്റം എന്നിവര്‍ നേതൃത്വം നല്‍കി.