കാഞ്ഞിരപ്പള്ളി: ഓണം-ബക്രീദ് തിരക്ക് വർദ്ധിച്ചതോടെ പട്ടണത്തിലെ ഗതാഗത കുരു ക്ക് നിയന്ത്രിക്കാനാകാതെ കുഴങ്ങി പോലീസ്. അനധികൃത പാർക്കിംങും കുരിക്കിനി ടയിലൂടെ ചെറുവാഹനങ്ങൾ കയറിവരുന്നതുമാണ് ബ്ലോക്ക് വർദ്ധിക്കാൻ കാരണമാ യി പോലീസ് പറയുന്നത്. പട്ടണത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി പേ ട്ടക്കവല മുതൽ മിനി സിവിൽ സ്‌റ്റേഷൻ വരെയുള്ള കെ.കെ റോഡിലെ ഇടതുഭാഗ ത്തുള്ള പാർക്കിംങ് നിരോധിച്ചിരുന്നു. എന്നാൽ പട്ടണത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വാഹനം പാർ ക്ക് ചെയ്യുന്നതിന് മറ്റ് ഇടങ്ങൾ ഇല്ലാത്തതിനാൽ വഴിയോരങ്ങളിൽ തന്നെയാണ് പാർ ക്ക് ചെയ്യുന്നത്. തിങ്കളാഴ്ച്ച രാവിലെ മുതൽ പട്ടണം ഗതാഗത കുരുക്കിലായിരുന്നു. ബസ് സ്റ്റാൻഡ് ക വടം, പേട്ടക്കവല എന്നിവിടങ്ങളിൽ മാത്രമാണ് കുരുക്ക് നിയന്ത്രിക്കുന്നതിനായി ഹോം ഗാർഡുകളെ നിയോഗിച്ചിട്ടുള്ളത്. വൈകുന്നേരം 6 മണിയോടെ ഗതാഗത കുരി ക്ക് വർദ്ധിച്ചതോടെ സി.ഐ ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റോഡിലിറങ്ങി ഗതാഗത നിയമങ്ങൾ പാലിക്കാത്തവരെ പിടികൂടി നടപടിയെടുത്തു. പട്ടണത്തിലെ പേ ആൻഡ് പാർക്കിംങ് സംവീധാനങ്ങൾ ഉപയോഗപ്രദമാക്കിയാൽ ടൗണിലെ കുരുക്ക് ഒഴിവാക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു.