ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ചെറു നഗരങ്ങള്‍.ഗതഗതകുരുക്കാണ് താലൂക്കിലെ നഗരങ്ങളുടെ നിത്യശാപം. കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, മുണ്ടക്കയം നഗരങ്ങളില്‍ ദിനംപ്രതി ഗതാഗതകുരുക്ക് ഏറി വരുകയാണ്.
കാഞ്ഞിരപ്പള്ളി:ടൗണില്‍ പാതയുടെ വീതി കുറവും, എലിമാളം പോലെ ഇടുങ്ങിയ ബസ് സ്റ്റാന്റും, പാതയോരങ്ങളിലെ അനധികൃത പാര്‍ക്കിങ്ങുമാണ് കാഞ്ഞിരപ്പള്ളി ടൗണിലെ ഗാതഗത കുരുക്കിന് കാരണങ്ങള്‍. ബസ് സ്റ്റാന്റ് ജംക്ഷന് ,പേട്ടക്കവല, കുരിശുങ്കല്‍ ജംക്ഷന എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത കുരുക്കിന്റെ തുടക്കം .ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിന് വീതിയില്ലാത്തതിനാല്‍ ഇവിടെ ഗതാഗതകുരുക്ക് പതിവാണ്. ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ പൊലീസുമില്ല. പൊലീസും പഞ്ചായത്തും പലതവണ ഗതാഗത പരിഷ്കാരങ്ങള്‍ ആവിഷ്കരിച്ചിട്ടും നടപ്പാക്കാനായിട്ടില്ല.
മുണ്ടക്കയം കോട്ടയം- കുമളി റോഡിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായ മുണ്ടക്കയം പട്ടണത്തിന് ഇപ്പോള്‍ പറയാനുള്ളത് അസൗകര്യങ്ങളുടെ കഥയാണ്. കാലങ്ങളായി ടൗണില്‍ തുടരുന്ന ഗതാഗതകുരുക്ക് നിത്യശാപമായി നിലനില്ക്കുന്നു.വികസനപാതയില്‍ വളരാതെ കിടക്കുന്ന ടൗണ്‍ റോഡില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതതടസം ബൈപ്പാസ്നിര്മ്മാണത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഗതാഗതപരിഷ്കാരങ്ങള്‍ മാറിമാറിവന്നെങ്കിലും ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം പൊലീസിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്കുന്ന അവസ്ഥയില്‍ വരെ എത്തിയിരുന്നു. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ബൈപ്പാസിന്റെ പൂര്‍ത്തീകരണം വരെ പ്രശ്നപരിഹാരത്തിനായി കാത്തിരിക്കേണ്ടിവരും.