കാഞ്ഞിരപ്പള്ളി : ഖുര്‍-ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ അല്‍ഹാ ഫിസ് അഫ്സലിന്  അയിശാ പള്ളിയില്‍ സ്വീകരണം നല്‍കി. മഹല്ല് അംഗങ്ങളായ ആനിത്തോട്ടം കിഴക്കയില്‍ കെ.കെ നാസറുദ്ദീന്‍ റെജീന ദമ്പതികളുടെ മകന്‍ 15 കാരനായ അഫ്സല്‍ കാഞ്ഞാര്‍ ബാഖിയത്ത് സ്വാലിഹത്തില്‍ നിന്നാണ് ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയത്.
SCOLERS
വെള്ളിയാഴ്ച അസര്‍ നമസ്‌കാരത്തിനു ശേഷം നടത്തിയ അനുമോദന യോഗത്തില്‍  അയിശാപള്ളി ഇമാം ഹാഫിസ് നിസാര്‍ മൗലവി നജ്മി അഫ്സലിന് ഉപഹാര സമര്‍പ്പണം നടത്തി.

പള്ളി പരിപാലന സമിതി പ്രസിഡന്റ് സിറാജ് വയലുങ്കല്‍ സെക്രട്ടറി അബ്ദുല്‍ഫത്താഹ്  എന്നിവരും മറ്റ് പള്ളിപരിപാലന സമിതി അംഗങ്ങ ളും മഹല്ല് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. kalayil 22