പൊന്‍കുന്നം: കക്കൂസ് മാലിന്യം തോട്ടിലേക്ക് നിക്ഷേപിച്ച ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. എറണാകുളം പള്ളിപുറം പത്മപുരം ഇരവുമംഗത്ത് അംബേക്കര്‍ (31), മുണ്ടക്കയം ചോറ്റി ഊരക്കനാട് തടത്തില്‍ അനില്‍ (29) എന്നിവരാണ് അറസ്റ്റിലായത്.malinyam copy കഴിഞ്ഞ ദിവസം പുലര്‍ച്ച ചിറക്കടവ് കളമ്പുകാട്ടിനു സമീപം കൈത്തോട്ടിലേക്ക് മാലിന്യം തള്ളിയ വിവരമറിഞ്ഞ് നാട്ടുകാര്‍ പൊന്‍കുന്നം പോലീസില്‍ അറിയിച്ചിരുന്നു.സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു.‌‌