camera: Alwin
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. 252 പോയിന്റുമായി രണ്ടാമതുള്ള പാലക്കാടിനെ ബഹുദൂരം പിന്നിലാക്കിയാണ്എറണാകുളത്തിന്റെ കിരീടനേട്ടം. സ്കൂളുകളില്‍ മാര്‍ബേസില്‍ എച്ച്.എസ് കോതമംഗ ലം 75 പോയിന്റുമായി ചാമ്പ്യന്മാരായി.
പാലക്കാടിന്നു കാര്യമായ വെല്ലുവിളിയുയർത്താനാകാതെ പോയതോടെ എറണാകുളത്തിന്റെ കുതിപ്പ് ഏകപക്ഷീയമായി. 258 പോയിന്റുമായാണ് എറണാകുളത്തിന്റെ കിരീടധാരണം. രണ്ടാമതെത്തിയ പാലക്കാടിന് 22 സ്വര്‍ണവും 14 വെള്ളിയും 24 വെങ്കലവും അടക്കം 185 പോയിന്റാണുള്ളത്. മൂന്നാമതെത്തിയ കോഴിക്കോട് ജില്ലയ്ക്ക് എട്ടു സ്വര്‍ണവും 20 വെള്ളിയും ആറു വെങ്കലവുമടക്കം 109 പോയിന്റുണ്ട്. ആതിഥേയ ജില്ലയായ കോട്ടയം ഇത്തവണ പ്രകടനം മെച്ചപ്പെടുത്തി അഞ്ചു സ്വർണവും നാലു വെള്ളിയും ഏഴു വെങ്കലവുമടക്കം 53 പോയിന്റുമായി ആറാമതാണ്.
സ്കൂളുകളില്‍ തുടര്‍ച്ചയായ നാലാം തവണയും കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 13 സ്വര്‍ണവും ഒരു വെള്ളിയും ഏഴു വെങ്കലവുമടക്കം 75 പോയിന്റാണ് അവര്‍ വാരിക്കൂട്ടിയത്. മാർബേസിലിലെ നിരവധി കുട്ടികൾ തൊട്ടടുത്ത മണീട് സ്കൂളിലേക്കു പോയെങ്കിലും മാർബേസിൽ കുലുങ്ങിയില്ല. എന്നാൽ, കഴിഞ്ഞ വര്‍ഷം നേടിയ സ്വർണമെഡലുകളിൽ ഒരെണ്ണത്തിന്റെ കുറവുമാത്രമാണുണ്ടായത്.

അതേസമയം, മറ്റുമെഡലുകളുടെ കാര്യത്തിൽ ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം 13 വെള്ളി വന്നപ്പോള്‍ ഇത്തവണ ഒന്നുമാത്രം. സ്കൂളുകളില്‍ പാലക്കാടന്‍ കരുത്തിനെ മറികടന്ന് രണ്ടാമതെത്തിത് കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസ് ആണ്. ഏഴു സ്വര്‍ണവും ഒമ്പതു വെള്ളിയും രണ്ടു വെങ്കലവുമടക്കം 63 പോയിന്റുണ്ട് അവർക്ക്. പാലക്കാട് പറളി സ്കൂള്‍ ഏഴു സ്വര്‍ണവും ആറു വെള്ളിയും നാലു വെങ്കലവുമടക്കം 57 പോയിന്റുമായി മൂന്നാമതാണ്. കഴിഞ്ഞ വര്‍ഷം നാലാമതായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് 42 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഏഴു പേര് വ്യക്തിഗത ചാമ്പ്യന്‍ പട്ടത്തിന് അര്‍ഹരായി. സീനിയര്‍ പെണ്‍കുട്ടികളില്‍ സ്പ്രിന്റ് ഡബിള്‍ ഉള്‍പ്പെടെ മൂന്ന് സ്വര്‍ണ നേടിയ കോഴിക്കോടിന്റെ അപര്ണറോയ്, ദീര്‍ഘദൂരത്തില്‍ ട്രിപ്പിളടിച്ച മാര്‍ബേസിലിന്റെ അനുമോള്തമ്പി, സീനിയര്‍ ആണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ തന്നെ ആദര്‍ശ് ഗോപി, ജൂണിയര്‍ പെണ്‍കുട്ടികളില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സോജന്, ആണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ അഭിഷേക് മാത്യു, സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ മാര്‍ബേസിലിന്റെ അഭിഷ. പി, ആണ്‍കുട്ടികളില്‍ തങ്ജാം അലേര്ട്ട്സണ് സിംഗ് എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്.വിജയികൾക്ക് വിദ്യാഭ്യാസ മന്ത്രി പ്രഫ സി. രവീന്ദ്രനാഥ് ട്രോഫികൾ വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.