മേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖാ റാലിക്ക് പാലായില്‍ ഉജ്വല വരവേല്‍പ്പ്. 

രാവിലെ പൂഞ്ഞാര്‍ ജി.വി.രാജ സ്മൃതി മണ്ഡപത്തില്‍ നിന്നുമാണ് ദീപശിഖാ പ്രയാണം ആരംഭിച്ചത്. ജി.വി.രാജയുടെ സഹോദരി അത്തം തിരുനാള്‍ അംബിക തമ്പുരാട്ടിയാണ് ദീപശിഖ പകര്‍ന്നു നല്‍കിയത്.പി.സി.ജോര്‍ജ്.ഏം.ഏല്‍.ഏയില്‍ നിന്നും കായിക താരങ്ങള്‍ ദീപശിഖ ഏറ്റുവാങ്ങി.മീനച്ചില്‍ താലുക്കില്‍ വിവിധ സ്‌കൂളില്‍ പര്യടനത്തിന് ശേഷം വൈകിട്ട് പാലാ കൊട്ടാരമറ്റത്ത് ദീപശിഖ സംഗമിച്ചു. ഇവിടെ നിന്നും ആരംഭിച്ച റാലി കെ.എം. മാണി ഫ്‌ലാഗ് ഓഫ് ചെയ്തു. 
തുടര്‍ന്ന് ഒളിപ്യന്‍ മാരായ ഷൈനിവില്‍സണ്‍, മേഴ്സികുട്ടന്‍, പത്മി നി തോമസും ചേര്‍ന്ന് റാലിയായി സ്വീകരിച്ച് സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. ജോസ്.കെ.മാണി ഉള്‍പ്പെടെയുള്ള ജനപ്രതിനിധി ചട ങ്ങിലെ സജിവ സാന്നിദ്ധ്യമായി.വിദ്യാര്‍ത്ഥികളും, നാട്ടുകാരും അടങ്ങുന ആയിരങ്ങളാണ് ദിപശിഖാ പ്രയാണത്തില്‍ പങ്കളികളാ യത്.