കാഞ്ഞിരപ്പള്ളി: പതിവില്ലാത്ത രീതിയില്‍ ബസ് സ്റ്റാന്റില്‍ നിന്നും ഉച്ചത്തില്‍ സിനിമാ ഗാനം. ആണ്‍ കുട്ടികളും പെണ്‍കുട്ടികളും പെട്ടന്ന പാട്ടിനൊത്ത് ചുവട് വെക്കുന്നു. ഇതെന്തെന്ത് ഈ പിള്ളാരെന്താ ഇങ്ങനെയെന്ന മട്ടില്‍ പ്രായമായവര്‍. ന്യൂജന്‍ പിള്ളാര് പറഞ്ഞ് കൊടുത്തു ഇതാണ് ഫ്‌ളാഷ് മോബ്.എന്ത് കുന്തമായാലും പിള്ളാര് തകര്‍ത്തുന്ന് കാഴ്ച്ചക്കാരുടെ വക ആശംസയും. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കുളിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് ഫല്‍ഷ് മൊബു് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റില്‍ അവതരിപ്പിച്ചത്.

flash 2 copyഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് സ്‌നേഹത്തിന്റെ സന്ദേശം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് സ്റ്റാന്റില്‍ ഫ്‌ളാഷ് മോബ് നടത്തിയത്. രാവിലെ 10 മണിയോടെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് പാട്ടിനൊത്ത് ചുവട് വെച്ചത്. അപ്രതീക്ഷിതമായി പാട്ടും നൃത്തവുമായി വിദ്യാര്‍ത്ഥികള്‍ കളം നിറഞ്ഞപ്പോള്‍ കാഴ്ച്ചക്കാര്‍ക്കും അത് പുതിയ അനുഭവമായി.

flash 1 copyസ്റ്റോപ്പ കില്ലിംഗ് സ്റ്റാര്‍ട്ട് ലൗവിങ് എന്ന ബാനര്‍ ഉയര്‍ത്തി കാട്ടിയാണ് ഫ്‌ളാഷ് മോബ് അവസാനിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ടൗണ്‍ ചുറ്റി റാലിയും നടത്തി. പരിപാടിക്ക് എന്‍.എസ്.എസ വോളന്‍ണ്ടിയര്‍മാരായ ജോജോ ജോസഫ്, സന്‍ജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.