മുണ്ടക്കയം : കനത്ത മഴയെ തുടർന്നുണ്ടായ ഉരുള്‍ പൊട്ടലില്‍ പതിനൊന്ന് പേര്‍ മരിച്ച കോട്ടയം കൂട്ടിക്കലില്‍ ക്വാറികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗ്രാമപഞ്ചാ യത്ത് തീരുമാനം. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോന്‍ പറഞ്ഞു. പ്രദേശത്ത് നടക്കുന്ന ഖനന പ്രവർത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിശദമായി പഠിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.

പഞ്ചായത്ത് അനുമതി നിഷേധിച്ചാലും ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപി ച്ചാണ് അനുകൂല വിധി നേടുന്നത്. 2018 ജിയോളജി വകുപ്പും 2019ല്‍ ബയോഡൈ വേഴ്സിറ്റി ബോര്‍ഡും നടത്തിയ പഠനത്തില്‍ ഇവിടം പിരിസ്ഥിതി ലോല മേഖലയാണെ ന്ന് കണ്ടെത്തിയിരുന്നു .അതുകൊണ്ട് തന്നെ ഇത്തരം ഖനനപ്രവര്‍ത്തികള്‍ പൂര്‍ണ്ണമാ യും ഒഴിവാകാനുള്ള നടപടി സര്‍ക്കാര്‍തലത്തിലും ഉണ്ടാകണമെന്നാണ് ആവശ്യം.