കോട്ടയം: കോൺഗ്രസിന്റെ ചതിയും കുതികാൽ വെട്ടും കാരണമാണ് യു ഡി എഫ് തകർന്നടിഞ്ഞതെന്ന് വീക്ഷണം പത്രം വിസ്മരിക്കരുതെന്നും , ഘടക കക്ഷികളെ ഒതുക്കി വല്യേട്ടൻ കളിക്കുന്ന കോൺഗ്രസ് ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അപ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.

വീക്ഷണം എന്ന കോൺഗ്രസ് പത്രം കെ.എം മാണിയെ വിമർശിച്ചു കൊണ്ടിരിക്കുന്നത്‌ കഴുത കാമം കരഞ്ഞ് തീർക്കുന്നതു പോലെയാണെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേത്രു യോഗം കുറ്റപ്പെടുത്തി.SCOLERSസംസ്ഥാന ജനറൽ സെക്രട്ടറി എം മോനിച്ചൻ ജില്ല പ്രസിഡന്റ്മാരായാ സി.ആർ സുനു, ജോസഫ് മാത്യു, കെ.കെ നാസ്സർ ഖാൻ , ജിൽസൺ വർക്കി, പ്രസാദ് ഉരുളികുന്നം, റ്റിജി ചെറുതോട്ടിൽ, കെ.കെ സന്തോഷ്, എ ശശിധരൻ, സാബു വെള്ളിമൂഴയിൽ, സിജി കട്ടക്കയം, ജോസി പി തോമസ്, ബിജു ഡിക്രൂസ്, സജി ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.