കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ  സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ ആറു വരെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് എച്ച്എസ്എസ്, സെന്റ് മേരീസ് എച്ച്എസ്എസ്, എകെജെഎം എച്ച്എസ്എസ്, മൈക്ക ഇംഗ്ലീഷ്മീഡിയം എച്ച്എസ്, പേട്ട ജിഎച്ച്എസ് എന്നീ വേദികളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.kalolsavam-route_mapകലോത്സവത്തിന്റെ ഉദ്ഘാടനം മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി ഉദ്ഘാട നം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സംസ്‌കൃതോത്സവത്തിന്റെ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എംഎല്‍എയും അറബിക് കലോത്സവത്തിന്റെ ഉദ്ഘാടനം കെ. സുരേഷ്‌ കുറുപ്പ് എംഎല്‍എയും നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. kalolsavam_archജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ സണ്ണി പാമ്പാടി, സെബാ സ്റ്റ്യന്‍ കുളത്തുങ്കല്‍, പെണ്ണമ്മ ജോസഫ്, വി.കെ. സുനില്‍കുമാര്‍, ഡോ. ശോഭ സാലി മോന്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായ ത്തംഗം അഡ്വ. പി.എ. ഷെമീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, മെംബര്‍മാരായ കെ.ആര്‍. തങ്കപ്പന്‍, ബീനാ ജോബി, എം.എ. റിബിന്‍ഷാ, നെസീമ ഹാരിസ്, മണി രാജു, റിജോ വാളാന്തറ, ചാക്കോച്ചന്‍ ചുമപ്പുങ്കല്‍, ഹയര്‍ സെക്കന്‍ ഡറി ആര്‍ഡിഡി മിനി എസ്., കാഞ്ഞിരപ്പള്ളി ഡിഇഒ പത്മജ പി.വി., ഡയറ്റ് പ്രിന്‍സി പ്പല്‍ പ്രേംകുമാര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരായ സി.എന്‍. തങ്കച്ചന്‍, അബ്ദുള്‍ റസാഖ്, എ.ജെ. സെബാസ്റ്റ്യന്‍, സെന്റ് ഡൊമിനിക് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ മേഴ്‌സി തോമസ്, ഹെഡ്മാസ്റ്റര്‍ കെ.ടി. ബേബി ജോസഫ്, എകെജെഎം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാല്‍വിന്‍ അഗസ്റ്റ്യന്‍ എസ്‌ജെ, സെന്റ് മേരീസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൗലി ജോണ്‍, മൈക്ക ഹെഡ്മിസ്ട്രസ് പ്രസീല ടി.കെ. ജിഎച്ച്എസ് പേട്ട ഹെഡ്മിസ്ട്രസ് കുമാരി ലതിക എന്നിവര്‍ പ്രസംഗിക്കും. revenue_jilla_kalolsavamറവന്യു ജില്ലയിലെ 13 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 7256 പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ ഒന്നാം ദിനം സ്റ്റേജ് ഇനത്തില്‍ 12 മത്സരവും രചനാ വിഭാഗത്തില്‍ എട്ടു മത്സരങ്ങളും ഉള്‍പ്പെടെ 2443 കുട്ടികള്‍ പങ്കെടുക്കും. നാലിന് 10 വേദികളിലായി 1876 കുട്ടികളും അഞ്ചിന് 10 വേദികളിലായി 2163 കുട്ടികളും സമാപന ദിവസം ഏഴ് വേദികളിലായി 774 കുട്ടികളും മത്സരിക്കും. ആറിന് വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. kalolsavam_press-meet-1മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുല മായ ഒരുക്കങ്ങള്‍ നടത്തി വരുന്നു. പത്ര സമ്മേളനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ കെ. സുധ, ഡിഇഒ പത്മജ പി.വി., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എന്‍. തങ്കച്ചന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.വി. അനീഷ്‌ലാല്‍ എന്നിവരും വിവിധ കമ്മറ്റി കണ്‍വീനര്‍മാരും പങ്കെടുത്തു.akjm