കോട്ടയം ജില്ലയിലെ വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പ ര്‍ 414/16) തസ്തികയിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീ ഷന്‍ ആഗസ്റ്റ് 26ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.15 വരെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒബ്‌ജെക്ടീവ് പരീക്ഷ നടക്കും.

അഡ്മിഷന്‍ ടിക്കറ്റുകള്‍ ംംം.സലൃമഹമുരെ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് ഉദ്യോ ഗാര്‍ത്ഥികളുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ മുഖേന ഡൗണ്‍ലോഡ് ചെയ്യാം. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റിനു പുറമേ അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചി രിക്കുന്ന ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ സഹിതം നിശ്ചിത സമയത്ത് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.