കൊല്ലം–തേനി ദേശീയപാതയിൽ ടാറിങ് ഒരുവശം താഴ്ന്നത് അപകട ത്തിനു വഴിയൊരുക്കുന്നു. പൊൻകുന്നം മാർക്കറ്റ് ജംക്‌ഷൻ മുതൽ പഴയചന്തവരെയുള്ള 200 മീറ്ററിലധികം വരുന്ന ഭാഗത്താണ് ടാറിങ് താഴ്ന്ന് അപകടക്കെണിയായിരിക്കുന്നത്.
വാട്ടർ അതോറിറ്റി ടാറി ങ്ങിന്റെ വശം പൊളിച്ച് പുതിയ പൈപ്പ് സ്ഥാ പിച്ചശേഷം മണ്ണുനിറച്ച സ്ഥലത്തു വീണ്ടും ടാർ ചെയ്തിരുന്നു. ഈ ഭാഗത്താണ് റോഡ് താഴ്ന്നുകൊണ്ടിരിക്കുന്നത്. പൊൻകുന്നത്തുനിന്നു കോട്ടയം ഭാഗത്തേക്കു പോകുമ്പോൾ ഇടതുവശത്താണ് റോഡ് താഴ്ന്നു കിടക്കുന്നത്.
അഞ്ച് ഇഞ്ചോളം താഴ്ചയാണ് റോഡിലുള്ളത്. വാഹനം ഇവിടെയെ ത്തുമ്പോൾ പെട്ടെന്ന് ഒരു വശത്തേക്കു ചെരിയും. ഇതോടെ നിയന്ത്രണം വിടാനും സാധ്യതയേറെയാണ്.
ഇവിടെ നാലുമാസം മുൻപു ബൈക്ക് യാത്രക്കാരനായ യുവാവ് ബസിന ടിയിൽപ്പെട്ട് തൽക്ഷണം മരിച്ച സംഭ വമുണ്ടായി. ഈ ഭാഗത്തു ദേശീയ പാത, മോട്ടോർവാഹന വകുപ്പ്, പൊലീസ് വിഭാഗങ്ങൾ പരിശോധന നടത്തി നടപടികൾ സ്വീകരിക്ക ണമെന്ന് ആവശ്യം ശക്തമായി.