കാഞ്ഞിരപ്പള്ളി:  സ്വർണ്ണ കടത്ത് കേസിലെ പ്രതിയുടെ ആഡംബര കാറിൽ യാത്ര ചെയ്യരുതെന്ന ജാഗ്രത പോലുമില്ലാത്ത കൊടിയേരി ബാലകൃഷ്ണൻ കേരളത്തിലെ ജനങ്ങളെ ജാഗരൂകരാക്കുവാൻ നടത്തുന്ന യാത്ര പാഴ്‌വേലയാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി മണ്ഡലം 36,38 ബൂത്തുകളുടെ സംയുക്താഭിമുക്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധി ജന്മ ശതാബ്ദി കുടും ബ സംഗമം ഉദ്ഘാഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

മെത്രാൻ കായൽ കയ്യേറ്റത്തിന്റെ പേരുപറഞ്ഞ് അധികാരത്തിൽ വന്ന ഇടതു മുന്നണി കായൽ കയ്യേറിയെന്ന ജില്ലാ കലക്ടറുടെ റിപ്പോർട്ടിനെ അവഗണിച്ച് മന്ത്രി തോമസ് ചാണ്ടിയെയും 210 ഏക്കർ ഭൂമി കയ്യേറിയ നിലമ്പൂർ എം എൽ എ പി.വി അൻവറി നെയും സംരക്ഷിക്കുകയാണ്  ചെയ്തു വരുന്നത്. കയ്യേറ്റക്കാർക്കെതിരെ നടപടിയെ ടുക്കാനൊരുങ്ങുന്ന റവന്യൂ മന്ത്രിയെ തന്റെ അധികാരമുപയോഗിച്ച് ദുർബലപ്പെടു ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചു വരുന്നത്. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലാത്ത പിണറായിയുടെ തനിനിറം പുറത്തു വരാനിരിക്കുന്നതേയു ളളുവെന്നും അദ്ദേഹം പറഞ്ഞു.

ബൂത്ത് പ്രസിഡൻറ് പ്രതീഷ്.എസ്.നായരുടെ അധ്യക്ഷതയിൽ കെ. പി. സി. സി സെക്ര ട്ടറി ഫിലിപ് ജോസഫ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. പി. എ ഷെമീർ .റോണി കെ ബേബി, മണ്ഡലം പ്രസിഡന്റ് ബേബി വട്ടക്കാട്ട്, റസിലി തേനമ്മാക്കൽ , മുബീന നൂർ മുഹമ്മദ്, മാത്യു കുളങ്ങര.ഒ.എം ഷാജി, കെ എച്ച് നൗഷാദ്, പി.പി.എ. സലാം,കെ. ഡി രാജു,അൻസാരി പായിപ്പാട്, കെ.എസ്. ഷിനാസ് ,എം.കെ.ഷെമീർ, പി.എസ് ഹാഷിം, ജോർജുകുട്ടി മല്ലപ്പള്ളി, കെ ആർ. നെജി,സാദത്ത് കല്ലോലിയി ൽ,ലിൻറു ജോസ്,തങ്കച്ചൻ ഇടത്തിനകം, അംബിക എസ്.നായർ ,കെ.എൻ.നൈസാം എന്നിവർ പ്രസംഗിച്ചു.