കാഞ്ഞിരപ്പള്ളി: ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സു രേന്ദ്രനോട് വിശദീകരണം ചോദിക്കുവാനുള്ള പാര്‍ട്ടി സെക്രട്ടറി കൊടിയരി ബാല കൃ ഷ്ണന്റെ നീക്കം നാട്ടില്‍ നിലനില്‍ക്കുന്ന ഭരണഘടനാപരമായ മത സ്വാതത്രത്തിനും ആരാധന സ്വാതന്ത്രത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ കു മ്മനം രാജശേഖരന്‍. ദേവസ്വം മന്ത്രി എന്ന നിലയില്‍ കടകംപളളി സുരേന്ദ്രന് ക്ഷേത്ര ദര്‍ശനം നടത്തുവാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്.

അതിനെ എതിര്‍ക്കേണ്ട ആവിശ്യമില്ലന്നും കുമ്മനും പറഞ്ഞു. ക്രൈസ്തവരും മുസ്ലീ ങ്ങളുമായിട്ടുള്ള പ്രവര്‍ത്തകര്‍ സി.പി.എമ്മിലുണ്ട്. ഇവര്‍ അവരവരുടെ മത വിശ്വാ സങ്ങള്‍ വെച്ച് പുലര്‍ത്തുന്നു. ഇവര്‍ക്കെതിരെയൊന്നും യാതൊരു നടപടിയും സ്വീക രിക്കാതിരിക്കെ ദര്‍ശനം നടത്തിയതിന്റെ പേരില്‍ കടകംപള്ളിയോട് വിശദീകരണം ചോദിക്കുന്നത് ഇരട്ട താപ്പാണന്നും ന്യായികരിക്കാനാവില്ലന്നും കുമ്മനം പറഞ്ഞു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാലാകാലങ്ങളില്‍ ആശയപരമായും പ്രത്യയ ശാസ്ത്രപ രമായും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി ആധ്യാത്മിക ദര്‍ശനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് കടംകമ്പള്ളി സുരേന്ദ്രന് മനസിലാക്കുവാന്‍ കഴി ഞ്ഞു. അദേഹത്തിനോട് വിശദീകരണം ആവശ്യപ്പെടുന്നത് അനുചിതമാണ്. നിലവി ലുള്ള നിലനില്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലും ആരാധന സ്വാതന്ത്ര്യത്തില്‍ മേലുള്ള കടന്നുകയറ്റമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.