കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ തീപിടിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് അപകടം ഒഴിവായി.

കൊളംബോയിലേക്ക് പറന്ന വിമാനത്തില്‍ 202 യാത്രികരാണ് ഉണ്ടായിരുന്നത്. ഭാഗ്യം തുണച്ചത് കൊണ്ട് ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു.

വിമാനയാത്രികരിലൊരാള്‍ ഒപ്പം കൊണ്ടുപോയ ബാഗിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററിയാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്.

അഗ്നിശമന ഉപകരണമുപയോഗിച്ചിട്ടും പുകയടങ്ങാഞ്ഞതിനാല്‍ ബാഗ് വെള്ളത്തില്‍ മുക്കി തീകെടുത്തി.

ഏത് മോഡല്‍ ഫോണിന്റെ ബാറ്ററിയാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്ന് അധികൃതര്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. യാത്രാ മധ്യേ ആണ് അപകടം ഉണ്ടായത്