ഇവിടെ ഒരു ഭരകൂടം ഉണ്ടോ.. പോലീസ് സംവിധാനമുണ്ടോ.. കേരളത്തിന്റെ ഇരട്ടചങ്കന്‍ മുഖ്യമന്ത്രിയോട് കഞ്ചാവിന്റെ ഉപയോഗത്തില്‍ നിന്നും യുവാക്കളെ രക്ഷിക്കണമെന്ന് ആവ ശ്യപ്പെടുന്ന ഷോണ്‍ ജോര്‍ജിന്റെ വീഡിയോ വൈറല്‍ ആകുന്നു. പതിനാറ് വയസ്സുകാരനില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവു മായിട്ടാണ് ഷോണ്‍ ജോര്‍ജ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

കഞ്ചാവിനെതിരെ റെയിഡ് നടത്തിയെന്ന് പ്രചരണം നടത്തുന്ന സര്‍ക്കാര്‍ ഒന്നു മനസിലാക്കണമെന്നും നിത്യേനെ നൂറ് കിലോ യിലധികം കഞ്ചാവാണ് കേരളത്തിലെത്തുന്നതെന്നും ഷോണ്‍ പ റയുന്നു. ഇവിടെ ഒരു ഭരകൂടം ഉണ്ടോ.. പോലീസ് സംവിധാന മുണ്ടോയെന്നു പോലും സംശയിക്കേണ്ട അവസ്ഥയാണെന്നും ഷോണ്‍ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. കുറഞ്ഞ അളവി ല്‍ കഞ്ചാവ് കൈവശം വെയ്ക്കുന്നവരെ പിടിച്ച് ഫോട്ടോയെടു ക്കുന്ന നിയമസംവിധാനത്തെയും ഷോണ്‍ തന്റെ വീഡിയോയി ല്‍ പുച്ഛിക്കുന്നുണ്ട്.

ഇടനിലക്കാരെയും ഉപയോഗിക്കുന്നവരെയും മാത്രമാണ് റെ യ്ഡിലൂടെ പിടി കൂടുന്നത്. എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തി ക്കുന്ന കഞ്ചാവ് മാഫിയായ്ക്കെതിരെ എന്തുകൊണ്ട് നടപടി യെടുക്കുന്നില്ലെന്ന് ഷോണ്‍ ചോദിക്കുന്നു. അതേ സമയം പോലീസിന്റെ പണിയെടുക്കാന്‍ ഷോണ്‍ ജോര്‍ജ്ജിനെ ആരാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

മുഖ്യമന്ത്രീ അങ്ങ് കാണുന്നില്ലേ ഇതൊന്നും… ഇന്നു രാവിലെ പതിനാറു വയസുകാരനില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് പൊതിയും കയ്യില്‍ വെച്ചു കൊണ്ടാണ് ഷോണ്‍ ജോര്‍ജ്ജിന്റെ എഫ്ബി പോസ്റ്റ്. തന്റെ കയ്യിലിരിക്കുന്നത് പുല്ലൊന്നും അല്ലെന്നും നല്ല ഒന്നാന്തരം കഞ്ചാവാണെന്നും സംശയകരമായ സാഹചര്യത്തില്‍ കണ്ട കൗമാരക്കാരനില്‍ നിന്നാണ് ഇത് കിട്ടിയതെന്നും ഷോണ്‍ തന്റെ വീഡിയോയില്‍ പറയുന്നു.