കാഞ്ഞിരപ്പള്ളി : കേരള യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസംഗമം ഹിൽടോപ് ഓഡിറ്റോറിയത്തിൽ നടന്നു. ഡോ. എൻ ജയരാജ് എം എൽ എ ഉൽഘാടനം ചെയ്തു. പ്രസിഡന്റ്‌ എൻ അജിത് മുതിരമല അധ്യക്ഷം വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തി.പാർട്ടി ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, എ എം മാത്യു ആനിത്തോട്ടം, സെബാസ്റ്റ്യ ൻ കുളത്തുങ്കൽ, സണ്ണിക്കുട്ടി അഴകംപ്രയിൽ, ഷാജി പാമ്പൂരി, സുമേഷ് ആൻട്രൂസ്, സാജൻ തൊടുക, ഗൗതം നായർ, ജെയിംസ് പെരുമാകുന്നേൽ, അജു പനക്കൽ, ജയകു മാർ വിഴിക്കത്തോട്, ശശി ബാബു,ലാൽജി തോമസ്,  അഭിലാഷ് ചുഴികുന്നേൽ, ബിനേ ഷ് പൂവതനിക്കുന്നേൽ, രാജീവ് തൂമ്പുങ്കൽ, അബ്ദുൽ റസാഖ് കങ്ങഴ, ജിജു വര്ഗീസ് എന്നിവർ പ്രസംഗിച്ചു.