കേരള ജനപക്ഷം കോട്ടയം ജില്ലാ ഒന്നാം സംഘടനാ സമ്മേളനം ഇന്ന് ഉച്ച ക ഴിഞ്ഞ് 2 മ ണിക്ക് പൊന്‍കുന്നത്ത് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയി ച്ചു. ഈ വര്‍ഷം ഫെബ്രുവരി 22 ന് പാര്‍ട്ടി രൂപീകരിച്ചതിനുശേഷമുള്ള ആദ്യ സംഘടനാ സമ്മേ ളനമാണ്.

രാവിലെ 10 മണിക്ക് ജില്ലാ പ്രിസഡന്റ് സെബി പറമുണ്ട പതാക ഉയര്‍ത്തും. തുടര്‍ന്ന് സംഘടനാ ഘടക റിപ്പോര്‍ട്ടുകുടെ അവലോകനം നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് സമ്പൂ ര്‍ണ്ണ സംഘടനാ സമ്മേളനം ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ് ഉത്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ എസ്. ഭാസ്‌കരന്‍പിള്ള, മുഹമ്മദ് സക്കീര്‍, ജനറല്‍ സെക്രട്ട റിമായ ജോസ് കോലടി, മാലേത്ത് പ്രതാപചന്ദ്രന്‍, ലിസി സെബാസ്റ്റ്യന്‍, ഹൈപവര്‍ കമ്മ റ്റിയംഗങ്ങളായ ജോസഫ് ടി. ജോസ്, ആന്റണി മാര്‍ട്ടിന്‍, ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം പ്രകടത്തിന്റെ അകമ്പടിയോടെ പൊന്‍കുന്നം ടൗണില്‍ പൊതുസമ്മേളനം നടക്കും. ഒരു വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ക്ക് സമ്മേളനം രൂപം നല്കും.

സ്വാഗതസംഘം കണ്‍വീനര്‍ ആന്റണി മാര്‍ട്ടിന്‍, ജോയിന്റ് കണ്‍വീനര്‍ റിജോ വാളാന്ത റ, ഉമ്മച്ചന്‍ കൂറ്റനാല്‍, ഷാജി കൊച്ചേടം, റെനീഷ് ചൂണ്ടച്ചേരി എന്നിവര്‍ പത്രസമ്മേളന ത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.