കാഞ്ഞിരപ്പള്ളി : കേരള കോൺഗ്രസ് എം ഡിസംബർ 15 ന് കോട്ടയത്ത്‌ നടത്തുന്ന മഹാസമ്മേളനത്തിൽ വച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നു പാർട്ടി വൈസ്ചെ യർമാൻ ജോസ് കെ മാണി എം പി പറഞ്ഞു. കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം നേതൃസമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ്‌ എ എം മാത്യു അധ്യക്ഷം വഹിച്ച യോഗത്തിൽ ഡോ. എൻ ജയരാജ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ സണ്ണി തെക്കേടം, സെബാസ്റ്റ്യൻ കുളത്തുങ്കൽ, അജിത് മുതിരമല, കെ ജോർജ് വര്ഗീസ്, പി വി ജോസ്, സണ്ണിക്കുട്ടി അഴകംപ്രയിൽ,തോമസ് വെട്ടുവേലിൽ,  കെ എസ് ജോസഫ്, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ഷാജി നല്ലേപറമ്പിൽ, ജെയിംസ് തടത്തിൽ, ജോൺസി തോമസ്, പി ജെ ജോണി, ഓ ജെ വര്ഗീസ്, ജോസഫ് ജെ കൊണ്ടോടി, സജി വി ആന്റണി, റെജി പോത്തൻ,  ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, സെലിൻ സിജോ, ജോൺസ് മാങ്ങാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.