കാഞ്ഞിരപ്പള്ളി: കേരള കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ ബിജെപിക്കാരുടെ യോഗം. കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മെംബറും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ജെസി ഷാജന്റെ വസതിയിലാണ് യോഗം നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി ജില്ലാ, മണ്ഡല ഭാരവാഹികളാണ് യോഗം ചേര്‍ന്നത്. 
അടുത്തനാളില്‍ കേരളകോണ്‍ഗ്രസ് എമ്മുമായി ജെസി ഷാജനും പാര്‍ട്ടി ജില്ലാ ഭാരവാ ഹിയുമായ ഷാജനും ഏറെ നാളായി നല്ല ബന്ധത്തിലല്ല. ബിജെപിയില്‍ ചേരാനുള്ള നീ ക്കത്തിലാണ് ഇരുവരുമെന്ന് സൂചനയുണ്ട്. കണ്ണന്താനത്തിനും കുമ്മനം രാജശേഖര നും കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ സ്വീകരണം നല്‍കുന്നതിന്റെ പി ന്നില്‍ കള്ളിച്ചത് ഇരുവരുമാണെന്ന് പറയപ്പെടുന്നു. 
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ ജെസി ഷാജന്‍ മത്സരിക്കുക യും ഇവിടെ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷം പാര്‍ട്ടി പരിപാടിക ളില്‍ നിന്ന് വിട്ടു നില്‍ക്കുകയുമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റില്‍ മത്സ രിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്വന്തം വസതിയില്‍ തന്നെ യോഗം ചേര്‍ന്നതെ ന്നാണ് മറുഭാഗത്തിന്റെ ആരോപണം. പ്രധാനമായ പാര്‍ട്ടി ഭാരവാഹിത്വം ഇവര്‍ക്ക് വാഗ്ദാനം നല്‍കിട്ടുണ്ടെന്നും സൂചനയുണ്ട്.