കേരള കോണ്‍ഗ്രസ്സ് ബാന്ധവവും പൂഞ്ഞാറിലെ പരാജയവും ചര്‍ച്ചയാക്കി കോട്ടയം ജില്ലയിലെ സി.പി.ഏം ബ്രാഞ്ച് സമ്മേളനങ്ങള്‍.പൂഞ്ഞാര്‍,കാഞ്ഞിരപ്പള്ളി ഏരിയ ക മ്മറ്റികള്‍ക്ക് കീഴിലെ സമ്മേളനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയം ചൂ ടേറിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നത്.മാണിയുമായുള്ള സഹകരണം ഭാവിയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും സമ്മേളനങ്ങളില്‍ വിമര്‍ശനം

സംസ്ഥാ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഈ കഴിഞ്ഞ 15-ാം തീയതി മുതലാണ് കോട്ടയം ജില്ലയിലും തുടക്കമായത്.1600-ല്‍പ്പരം ബ്രാഞ്ച് സ മ്മേളനങ്ങളാണ് ഒക്ടോബര്‍ 15 ന് മുന്‍പായി പൂര്‍ത്തിയാവുക.പീന്നിട് 115 ലോക്കല്‍ സമ്മേളനങ്ങളും ഇതിനുശേഷം ഏരിയാ സമ്മേളനവും ചേരും.ജനുവരി 2 മുതല്‍ നാല് വരെ തീയതികളില്‍ കോട്ടയത്താണ് ജില്ല സമ്മേളനം.

ബ്രാഞ്ച് സമ്മേളനങ്ങളില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലുണ്ടായ പരാജയമാണ് സജീവ ചര്‍ച്ചയാവുന്നത്.തോല്‍വി മറയ്ക്കാന്‍ നേതാക്കളെ തെരഞ്ഞു പിടിച്ച് പാര്‍ട്ടി നടപടി സ്വീകരിച്ചു.കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കാഞ്ഞിരപ്പ ള്ളി,പൂഞ്ഞാര്‍ ഏരിയ കമ്മറ്റിക്ക് കീഴിലെ സമ്മേളനങ്ങളിലാണ് തിരഞ്ഞെടുപ്പ് തോല്‍ വിയെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഏറെയും.

മാണിയുമായി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണ ഭാവിയില്‍ പാര്‍ട്ടിക്ക് വലിയ വിലനല്‍കേണ്ടിവരുമെന്നും സമ്മേളനങ്ങില്‍ വിമര്‍ശനം ഉയര്‍ന്നു. ഏന്നാല്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ഭാവിയില്‍ മാണിയുമായി നീക്കുപോക്ക് ഉണ്ടാകുവാനുള്ള സാധ്യത തള്ളാതെയാണ് നേതാക്കള്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍ക്കു ന്നത്.