കാഞ്ഞിരപ്പള്ളി: കേരളപ്പിറവി ദിനാഘോഷം വിപൂലമായ പരിപാടികളോടെ പഞ്ചാ യത്തിന്റെ നേതൃത്വത്തില്‍ നടത്തി. ഉച്ചകഴിഞ്ഞ് 2ന് ആരംഭിച്ച ഘോഷയാത്രയില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ ആവിഷ്‌കാരത്തോടെ നടത്തിയ ഘോഷയാ ത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു.പൊതുസമ്മേളനം ഡോ.എന്‍.ജയരാജ് എം.എല്‍ .എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിച്ചു. സിനിമാ ബാലതാരം മീനാക്ഷി മുഖ്യ അതിഥിയായിരുന്നു. ആശ്രയ ഭവനങ്ങളുടെ നിര്‍മ്മാണത്തിന് സഹായിച്ച കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന് എം.എല്‍.എ അവാര്‍ഡ് നല്‍കി ആദരിച്ചു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, റോസമ്മ ആഗസ്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാടന്‍ പഞ്ചായത്ത് അംഗങ്ങളായ കെ.ആ തങ്കപ്പന്‍, വിദ്യാരാജേഷ്, ബീനാ ജോബി, വി.സജിന്‍, റിജോ വാളാന്തറ, സുബിന്‍സലിം, എ.കെ.ജെ.എം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ, എം.എ.റിബിന്‍ഷാ, എന്നിവര്‍ പ്രസംഗിച്ചു.