കാഞ്ഞിരപ്പള്ളി: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദവി സംസ്ഥാനത്തി ന്റെ വികസന പദ്ധതികള്‍ക്ക് പുതിയ മാനം നല്‍കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ കു മ്മനം രാജശേഖരന്‍. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കാഞ്ഞിരപ്പള്ളിയി ല്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസ ത്തിന്റെ അനന്ത സാധ്യതകളിലൂടെ വികസനത്തിന് പുത്തനുണര്‍വും പ്രതീക്ഷയും നല്‍കണമെന്നും കുമ്മനം പറഞ്ഞു.കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേന്ദ്രമന്ത്രിയെ ആദരി ച്ചു. മുന്‍ മന്ത്രി പി. ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. അല്‍ഫോണ്‍സ് കണ്ണന്താ നം മറുപടി പ്രസംഗം നടത്തി.

മുന്‍ എം. പി. പി. സി. തോമസ്, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. എച്ച്. അബ്ദുള്‍ സലാം, വി. വി. അഗസ്റ്റിന്‍, ബി. ജെ. പി. ജില്ലാ പ്രസിഡന്റ് എന്‍. ഹ രി, സി.പി.ഐ. നേതാവ് വി. ബി. ബിനു, ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, നോബിള്‍ മാത്യു, എബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിച്ചു.