കാഞ്ഞിരപ്പള്ളി: കല്യാണ ആവശ്യത്തിനായി കേടായ പോത്ത് ഇറച്ചി നല്‍കിയെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. റാന്നി സ്വദേശി അനില്‍ കുമാറാണ് സുഹൃത്തിന്റെ കല്യാണ ആവശ്യത്തിനായി കാഞ്ഞിരപ്പള്ളിയില്‍ നിന്നും നൂറ് കിലോ ഇറച്ചി വാങ്ങിയത്. വിലയായി 24500 രൂപയും നല്‍കി.

ഇറച്ചി വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടെ ഇറച്ചിയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതോടെ തിരികെ കടയിലെത്തി ഇറച്ചി പഴയതാണെന്നും മാറ്റിത്തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇറച്ചി മാറ്റിത്തരാന്‍ കഴിയില്ലെന്നും തന്നുവിട്ട ഇറച്ചി നല്ലതായിരുന്നുവെന്നും പറഞ്ഞ് കടയിലുള്ള അപമാര്യയാതായി പെരുമാറിയെന്നും അനില്‍ കുമാര്‍ പറഞ്ഞു.SCOLERSപിന്നീട് കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വ്യാഴാഴ്ച്ച ഭക്ഷ്യ സുരക്ഷാ വകുപ്പിനും പഞ്ചായത്തിനും അനില്‍ കുമാര്‍ പരാതി നല്‍കി. കേടായ ഇറച്ചി ഉപയോഗിക്കാതെ കുഴിച്ച് മൂടുകയാണ് ചെയ്തതെന്ന് അനില്‍ കുമാര്‍ പറഞ്ഞു.