കെ.സി.വൈ.എം പൊടിമറ്റം സെന്റ് ജോസഫ് മൗണ്ട് യൂണിറ്റ് വാര്‍ഷിക സമ്മേളനം പാരീഷ് ഹാളില്‍ നടന്നു. പ്രസിഡന്റായി ലിനോ സിബി പാറയില്‍, സെക്രട്ടറി ബിബിന്‍ തോമസ്, വൈസ് പ്രസിഡന്റ് ശ്യാമിലി ചാക്കോ, ട്രഷറര്‍ മുബിന്‍ ജോസഫ്, ജോ. സെക്രട്ടറി നിമ്മി ബാബു, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ റ്റോമി കുളമറ്റം, സ്‌നേഹ ടോം എന്നിവരെയും തിരഞ്ഞെടുത്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ആശ സിജോ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.

യൂണിറ്റ് പ്രസിഡന്റ് ജിതിന്‍ ജോണി അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് വര്‍ഗീസ് മൈക്കിള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി. ഫാ. തോമസ് പഴവക്കാട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ബിനീത് ബിനു പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജിനേഷ് പരിയാരം കണക്ക് അവതരണവും നടത്തി.

രൂപത സെക്രട്ടറി വിദ്യാ ജോസഫ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം സോന സാബു, രൂപത വൈസ് പ്രസിഡന്റ് നിധിന്‍ കാഞ്ഞിരപ്പാറ, മുന്‍ രൂപത ട്രഷറര്‍ സിജോ പൊടിമറ്റം, മേഖല പ്രസിഡന്റ് ബിനു ജോസഫ്, ട്രഷറര്‍ റെമിന്‍ രാജന്‍, ജോ. സെക്രട്ടറി ഡെനിയ സിസി ജയന്‍, ഇടവക സമതി സെക്രട്ടറി ജെയിംസ് കണ്ടത്തില്‍, യൂണിറ്റ് ആനിമേറ്റര്‍മാരായ ജെയിംസ് പറപ്പള്ളിയില്‍, സിന്ധു ജോയി, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദേവസ്യ കുളമറ്റം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സമ്മേളനത്തില്‍, പുതിയ കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു.