ബ്രിട്ടീഷുകാര്‍ നായാട്ടിനും ഉല്ലാസ യാത്രയ്ക്കുമായി മല കയറിതാണ് കെ.കെ.റോഡിന്റെ സൃഷ്ടുക്ക് കാരണമായതെന്നു പറയാം. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള കെ.കെ. റോഡ് 1863ല്‍ റാണി ലക്ഷ്മി ഭായിയുടെ ഭരണ കാലത്താണ് നിര്‍മ്മാണം ആരംഭിച്ചത്. ബ്രിട്ടീഷുകാര്‍ തിരുവിതാംകൂറിനെ പാണ്ടി നാടുമായി ബന്ധിപ്പിക്കാന്‍ മല കീറി നിര്‍മ്മിച്ച പാത.

കേരളത്തിന്റെ കിഴക്കേ അറ്റത്ത് തമിഴ്‌നാടുമായി ബന്ധിക്കുന്ന റോഡ് .കോട്ടയത്തു നിന്നും ആരംഭിച്ച് കുമിളിയില്‍ അവസാനിക്കുന്ന 109 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കെ.കെ. റോഡ് ഇന്ന് കൊല്ലം-തേനി ദേശീയ പാത 183ന്റെ ഭാഗമായി മാറി. ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന 1863ല്‍ നിര്‍മ്മാണം തുടങ്ങിയ പാത വിവിധ ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത് .

ആദ്യ ഘട്ടം കോട്ടയത്തു നിന്നും മുണ്ടക്കയം വരെയുള്ള ഭാഗത്ത് റോഡ് നിര്‍മ്മിച്ചു. പിന്നീട് കിഴക്കോട്ടുള്ള ഭാഗം ചെങ്കുത്തായ വനമേഖലയായിരുന്നു. വന്‍മലകളും, ഭീമന്‍ പാറകളും, അഗാധമായ കൊക്കകളും നിറഞ്ഞ ദുര്‍ഘട ഭാഗം . ഇവിടെ പാത നിര്‍മ്മാണം സാഹസമായിരുന്നു. മുണ്ടക്കയത്തു നിന്നും കുട്ടിക്കാനം ,പീരുമേട്, പാമ്പനാര്‍, വണ്ടിപ്പെരിയാര്‍ വഴി കുമളി വരെ മല കീറിയുള്ള പാത നിര്‍മ്മാണം ഏറെ ദിരുതവും അപകടകരവുമായിരുന്നു. ആനത്താരകളിലൂടെയായിരുന്നു റോഡിന്റെ റൂട്ട്.

ബ്രിട്ടീഷുകാര്‍ നായാട്ടിനും ഉല്ലാസ യാത്രയ്ക്കുമായി മല കയറിയുണ്ടായ താരയാണ് പിന്നീട് റോഡായി മാറിയത്. ഏലം, തേയില, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷിയും, തമിഴ്‌നാട്ടിലേക്കുള്ള പ്രവേശനവുമായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.
ആയിരക്കണക്കിന് തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് കെ.കെ. റോഡ് യാഥാര്‍ഥ്യമാക്കിയത്. നിര്‍മ്മാണ കാലത്ത് ഒട്ടേറെ തൊഴിലാളികളുടം ജീവന്‍ പൊലിഞ്ഞു. അപകടങ്ങളും, രോഗങ്ങളുമാണ് ജീവഹാനി വരുത്തിയത്.

കൊടും വനത്തിലെ വന്‍മലകളും പാറകളും കീറി പാത നിര്‍മ്മിക്കുന്നതിനിടെയുണ്ടായ അപകടങ്ങളും, കൊടും തണുപ്പായിരുന്ന ഇവിടെ മലമ്പനി ബാധിച്ചുമാണ് മരണങ്ങളേറെയും സംഭവിച്ചത്. ഇത്തരത്തില്‍ മരിച്ചവരെ പാമ്പാടി കാളചന്തയ്ക്ക് സമീപം തെള്ളി’ചുവട്ടില്‍ സംസ്‌കരിചിട്ടുണ്ടെന്നാണ് ചരിത്രം. റോഡ് നിര്‍മ്മാണ ഉദ്യോഗസ്ഥര്‍ പടുത ഉപയോഗിച്ച് കൂടാരം കെട്ടി താമസിച്ചിരുന്ന പാമ്പാടിയിലെ സ്ഥലമാണ് പിന്നീട് കൂടാരക്കുന്ന് എന്നറിയിപ്പെടുന്നത്.

മുള്‍കാടുകളും വിഷ സര്‍പ്പങ്ങളും നിറഞ്ഞ പൊന്‍കുന്നം ഭാഗത്തെ കാടുവെട്ടാനുള്ള പണിക്കാരുടെ മടി മാറ്റാന്‍ ബ്രിട്ടീഷുകാര്‍ കണ്ട മാര്‍ഗ്ഗം സ്വര്‍ണ്ണനാണയമാണ്. നിശ്ചിത പണി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയം സമ്മാനമായി നല്‍കിയാണത്രേ കാടുവെട്ടിത്തെളി’ച്ചത്. ( മുള്‍കാടുകളില്‍ പൊന്‍പണം വിതറിയെന്നും ഇവ എടുക്കാന്‍ ആളുകള്‍ കാടു വെട്ടി തെളിച്ചെന്നും കഥയുണ്ട്). അങ്ങനെ കാടു മാറി തെളിഞ്ഞ പ്രദേശം പൊന്‍കുന്നമായി മാറി.

റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി വന്ന മുറയ്ക്ക് കാളവണ്ടികളാണ് ഇതുവഴി ആദ്യം ഓടി തുടങ്ങിയത്. കോട്ടയം മുണ്ടക്കയം റൂട്ടില്‍ ദിവസവും ഒട്ടേറെ കാളവണ്ടികള്‍ ഓടിയിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ളചരക്കു നീക്കമായിരുന്നു പ്രധാനം. നാളികേരവും,നെല്ലുമൊക്കെയായിരുന്നു ഈ കാളവണ്ടികളില്‍ കൊണ്ടുപോയിരുന്നത്. കെ.കെ. റോഡില്‍ ടാറിങ്ങിന് മുമ്പേ ബസ് സര്‍വ്വീസ് ആരംഭിച്ചു.

75 വര്‍ഷത്തോളമായി കെ.കെ. റോഡില്‍ ബസ് സര്‍വ്വീസ് തുടങ്ങിയിട്ടൈന്നാണ് കണക്ക്. എട്ടു സീറ്റുകളുള്ള ബസുകളാണ് ആദ്യം ഓടിയതത്രേ. സ്വരാജ്, കൈലാസ്, ബാലകുമാര്‍ എന്നീ ബസുകളാണ് ആദ്യകാലങ്ങളില്‍ ഓടി തുടങ്ങിയത്. ആദ്യം പീരുമേട് വരെയും, പിന്നീട് വണ്ടിപെരിയാര്‍, മൂന്നാം ഘട്ടത്തിലാണ് ബസ് കുമിളി വരെയെത്തിയത്. ശ്രീചി’ത്തിര തിരുനാള്‍ മഹാരാജാവാണ് പാതയിലൂടെ യാത്ര ചെയത് റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.