കാഞ്ഞിരപ്പള്ളി: കെ.എസ്.എഫ്.ഇ പ്രവാസി ബന്ധുസംഗമം ശനി യാഴ്ച ഉച്ചകഴിഞ്ഞ് 3ന് പേട്ട ഗവ. സ്‌കൂളിൽ നടക്കും. ഡോ.എൻ. ജയരാജ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ അധ്യക്ഷത വഹിക്കും.

പ്രാവാസികളുടെ സമ്പാദ്യം നാടിന്റെ വികസനവുമായി കോർ ത്തിണക്കിക്കൊണ്ടുള്ള പ്രവാസി ചിട്ടി പദ്ധതിയുടെ ഭാഗമായാണ് നിയോജകമണ്ഡലത്തിൽ പ്രവാസി ബന്ധുസംഗമം നടത്തുന്നത്. പ്രവാസി നിക്ഷേപത്തിലെ ലാഭവിഹിതം കിഫ്ബി നിയോജക മ ണ്ഡലത്തിൽ ഏറ്റെടുത്ത് നടത്തുന്ന വിവിധ വികസന പ്രവർത്തന ങ്ങൾക്കായി ഉപയോഗിക്കും. കെ.എസ്.എഫ്.ഇ കാഞ്ഞിരപ്പള്ളി സീനിയർ മാനേജർ എബ്രഹാം പി. ജോസഫ് പ്രവാസി ചിട്ടി അവതണം നടത്തും.