കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസിൽ ബാഗിനുള്ളിലാക്കി കടത്തിയ മൂന്ന് കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കുമളിയിൽ നിന്നും കോട്ടയത്തേക്ക് വരിക യായിരുന്ന ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ കഞ്ചാവാണ് പോ ലീസ് പിടിച്ചെടുത്തത്. ബസിലുണ്ടായിരുന്ന യാത്രക്കാരൻ അറിയിച്ചതിനെ തുടർന്ന് പോലീസ് കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ബസ് തടഞ്ഞ ശേഷം നടത്തിയ പരിശോധ നയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതി രക്ഷപെട്ടതായി പോലീസ് പറഞ്ഞു.ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് എക്‌സൈസ് സം ഘം മുണ്ടക്കയം സ്റ്റാഡിൽ പരിശോധന നടത്തിയിരുന്നു. ബസിൽ നിന്ന് ഒരാൾ ഇറങ്ങി യോടുന്നതായി കണ്ടെന്ന് യാത്രക്കാർ അറിയച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം പ്ര തിയെ പിടികൂടുന്നതിനായി പിന്നാലെ പോയി. ഈ സമയം ബസിനുള്ളിൽ കഞ്ചാവ് ഉണ്ടായിരുന്ന വിവരം എക്‌സൈസ് സംഘം അറിഞ്ഞിരുന്നില്ല.പിന്നീട് ബസിനുള്ളിൽ യാത്രക്കാരുടെല്ലാത്ത ബാഗ് കണ്ടെത്തിയതിനെതുടർന്ന് ബസിനു ള്ളിൽ കഞ്ചാവുണ്ടെന്ന വിവരം എക്‌സൈസിനും ലഭിച്ചിരുന്നു. ബസിനെ പിന്തുടർന്ന് എക്‌സൈസ് സംഘം എത്തുന്നതിന് മുൻപ് എസ്.ഐ എ.എസ് അൻസലിന്റെ നേതൃ ത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ബസ് തടഞ്ഞ് നിറു ത്തി കഞ്ചാവ് പിടികൂടുകയായിരുന്നു.കുമളിയിൽ നിന്നും കോട്ടയത്തേക്ക് ടിക്കറ്റ് എടുത്ത ഒരാൾ ഇടയക്ക് ഇറങ്ങിയതായി ബസ് ജീവനക്കാർ അറിയിച്ചതായി പോലീസ് പോലീസ് പറഞ്ഞു. പ്രതിയെ പിടി കൂടു ന്നതിനായി അന്വേഷ്ണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.